Back to articles

എ ഹാൻഡ്-ബുക്ക് ഓൺ മാര്യേജ് & ഫാമിലി

October 12, 2023

ആഴം അറിഞ്ഞിരിക്കണം ! നീന്തൽ പഠിച്ചിരിക്കണം

   ഞ്ചടി ആഴത്തിൽ വെള്ളമുള്ള ഒരു കുളത്തിൽ മൂന്നടി ഉയരമുള്ള ചിലര് കുളിക്കാനിറങ്ങി. അവർക്കു നീന്തൽ അറിയില്ലായിരുന്നു, അതുകൊണ്ട് അവരിൽ പലരും മുങ്ങിപ്പോയി. ചിലരൊക്കെ ഭാഗ്യം കൊണ്ട് മാത്രം ജീവനോടെ രക്ഷപ്പെട്ടു.

രക്ഷപ്പെട്ടു വന്നവർ മുങ്ങിപ്പോയപ്പോൾ ഉണ്ടായ അനുഭവങ്ങൾ പരവേശം കാണിച്ച് വിവരിക്കുന്നതു കേട്ടപ്പോൾ, ആറടി പൊക്കമുള്ളവർക്കു പോലും പിന്നെ വെള്ളത്തിലിറങ്ങാൻ മാത്രമല്ല, കുളിക്കാൻ പോലും ഭയം തോന്നി.

വിവാഹത്തെക്കുറിച്ചും, കുടുംബ ജീവിതത്തെക്കുറിച്ചും, ഒക്കെ ഇപ്പോൾ സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്ന പോസ്റ്റുകൾ കണ്ടപ്പോൾ ആറടി പൊക്കമുള്ള എനിക്കും പേടി തോന്നിപ്പോയി.

ശ്ശോ ഇക്കാലത്ത് വിവാഹം എന്നത്, ഇത്രയും ഭയപ്പെടുത്തുന്ന കാര്യമായിട്ടാണോ നമ്മുടെ യുവതലമുറ പരിഗണിക്കുന്നത്?

വെള്ളത്തിന്റെ ആഴം അറിയാത്തതും നീന്തൽ അറിയാത്തതും ആയിരുന്നില്ലേ യഥാർത്ഥ പ്രശ്നം.

പ്രിയപ്പെട്ടവരേ, കുടുംബ ജീവിതത്തിന്റെ ആഴം അറിയുവാനും, പ്രശ്നങ്ങൾക്കിടയിലൂടെ നീന്തി കയറുവാനും നമ്മുടെ കുടുംബാംഗങ്ങളെ പ്രാപ്തരാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അത്യാവശ്യമായിരിക്കുന്നു.

വിവാഹവുമായി ബന്ധപ്പെട്ട് നമ്മുടെ കുടുംബങ്ങളിൽ ഇക്കാലത്ത് സംഭവിച്ചു വരുന്ന പലവിധ സമസ്യകൾ കൈകാര്യം ചെയ്യാനും, മനസ്സാന്നിദ്ധ്യത്തോടെ മറികടക്കാനും സഹായിക്കുന്ന, വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അടങ്ങിയ കഥകളാണ് ഈ ഓഡിയോ ബുക്കിലെ ഉള്ളടക്കം.

വിവാഹവും കുടുംബജീവിതവും നിരുത്സാഹപ്പെടുത്തുന്ന ധാരാളം ചിന്തകൾ പ്രചരിക്കുന്ന ഇക്കാലത്ത്, ബെത്-ലെഹമിലെ അംഗങ്ങളായ പതിനായിരക്കണക്കിന് വിവാഹാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഭവങ്ങളിലൂടെ കണ്ടെത്തിയ വസ്തുതകൾ വിലയിരുത്താനും, സ്വന്തം ബോദ്ധ്യങ്ങളിൽ നിന്നും, വസ്തു നിഷ്ഠമായ തീരുമാനങ്ങളെടുക്കാനും, ഈ കൈപുസ്തകം, നമ്മുടെ യുവതീ യുവാക്കൾക്ക് തീർച്ചയായും ഉപകാരപ്പെടും.

 

1. സന്തോഷം നഷ്ടപ്പെട്ടാലെന്തു ചെയ്യും ! . . .

2. ''കരിയർ'' ഒരു മാർഗ്ഗമോ? ലക്ഷ്യമോ?

3. എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?

4. ഹൃദയമില്ലാത്ത ഇരുനൂറു പുരുഷന്മാർ !?

5. വിവാഹത്തിന് പരിഗണിക്കേണ്ട സുപ്രധാന കഴിവുകള്‍ !

6. ശരിക്കും പ്രണയം എന്ന് ഒന്നുണ്ടോ ?

7. സിവിലൈസേഷനിലെ ബാലൻസിംഗ് മെക്കാനിസം!

8. ലിവിംഗ് ടുഗതറിലെ, ഔദാര്യങ്ങളും ! അവകാശങ്ങളും !

 

ഇതിലെ ആശയങ്ങളോട് യോജിക്കുന്നുവെങ്കിൽ, ഇത് നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്ത് അവരുടെ കാഴ്ചപ്പാടിനെയും സമന്വയിപ്പിക്കുന്നത് നിങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായിരിക്കും.

ഈ പ്രയത്നം നിങ്ങൾ ഏവർക്കും പ്രയോജനകരമാകട്ടെ എന്ന പ്രാർത്ഥനയോടെ,

ജോർജ്ജ് കാടൻകാവിൽ, ബെത്-ലെഹം മാട്രിമോണിയൽ.

SPOTIFY LINK for continous play: https://spotifyanchor-web.app.link/e/GFWlJweR4Db

What is Profile ID?
CHAT WITH US !
+91 9747493248