Back to articles

ഹൃദയമില്ലാത്ത ഇരുനൂറു പുരുഷന്മാർ !?

June 01, 2013

'' I might have slept with more than two hundred men, but I never saw a heart in any of them''.

ഒരു കൾച്ചറൽ എക്സ്ചേഞ്ച് പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ ഒരു യൂറോപ്യൻ വനിതയാണിതു പറയുന്നത്. നമ്മുടെ അറേഞ്ചഡ് മാര്യേജ് സംവിധാനത്തെക്കുറിച്ച് വിശദമായി അറിയാൻ  വേണ്ടിയാണ് അവർ എന്നെ  കാണാൻ വന്നത്. വെറുതെ നടക്കും വഴിക്ക് കൌതുകം കാണാൻ കയറി വന്നതല്ല, ശരിക്കും ഗൃഹപാഠം ചെയ്തിട്ടാണ് മദാമ്മ വന്നിരിക്കുന്നത്. ഇന്ത്യയിലെ  വിവിധ വിഭാഗങ്ങളുടെ  വിവാഹ ആചാരങ്ങളെക്കുറിച്ചും മറ്റും അവർ ധാരാളം വായിച്ചു മനസ്സിലാക്കിയിട്ടുണ്ട്. പല മാട്രിമോണിയൽ സൈറ്റുകളും സന്ദർശിച്ചിട്ടുണ്ട്. അങ്ങനെയാണ് ബെത് ലെഹം ശ്രദ്ധിക്കാൻ ഇടയായതത്രെ.

പരിചയപ്പെടൽ കഴിഞ്ഞ ഉടൻ മാഡം നേരെ വിഷയത്തിലേക്കു കടന്നു. എങ്ങനെയാണ് നിങ്ങൾ ഒരു വിവാഹം അറേഞ്ച് ചെയ്യുന്നത്?

ക്ഷമിക്കണം മാഡം ഞാൻ  ഇവിടെ ഒരു വിവാഹം പോലും അറേഞ്ച് ചെയ്യുന്നത്. അതിന് അവരെ സഹായിക്കുന്ന സംവിധാനങ്ങളും  പശ്ചാത്തലങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എന്റെ ''തിയറി ഓഫ് മാര്യേജ് അലയൻസ് '' വിശദീകരിക്കാം.

ഒന്നുകിൽ അവർക്കു പറ്റിയ ഒരാൾ അവരുടെ  ശ്രദ്ധയിൽ പെടണം. അല്ലെങ്കിൽ അവർക്കു പറ്റിയ ഒരാളുടെ ശ്രദ്ധയിൽ അവർ പെടണം. അങ്ങനെ പറ്റിയ  ആളുകളുടെ ശ്രദ്ധയിൽ പെടണമെങ്കിൽ അവരെപ്പോലെയുള്ളവർ വിവാഹത്തിന് അന്വേഷിക്കുന്ന ഇടങ്ങളിൽ അവരും ഉൾപ്പെടണം. ഒരേ കമ്യൂണിറ്റിയിൽ പെട്ട, ഒരേ മാതൃഭാഷ ഉപയോഗിക്കുന്നവർ തമ്മിലാണ് സാധാരണ അറേഞ്ച്ഡ് മാര്യേജിന് അന്വേഷണം നടക്കുന്നത്. ബെത് ലെഹമിനെ സംബന്ധിച്ച് കേരളത്തിലെ ക്രിസ്ത്യൻ കമ്യൂണിറ്റിയിൽ പെട്ട യുവതീ യുവാക്കൾക്ക് വിവാഹം അന്വേഷിക്കുമ്പോൾ അവരുടെ മാതാപിതാക്കൾ ആദ്യം തന്നെ തിരച്ചിൽ നടത്തുന്ന ഒരിടമാണ് ബെത് ലെഹം.

പരസ്പരം കണ്ടെത്താനുള്ള ഒരു സംവിധാനം മാത്രമല്ല കണ്ടെത്തിക്കഴിയുമ്പോൾ പരസ്പരം ബന്ധപ്പെടാനും,  ആശയവിനിമയത്തിനും, ആശയക്കുഴപ്പങ്ങൾ ഉണ്ടാകുമ്പോൾ മധ്യസ്ഥം പറയാനും മാതാപിതാക്കളെ ഞങ്ങൾ സഹായിക്കുന്നു.

ഈ നാട്ടിൽ  വിവാഹം എന്നത് രണ്ടു വ്യക്തികൾ തമ്മിൽ മാത്രമല്ല, രണ്ട കുടുംബങ്ങൾ തമ്മിൽ  കൂടിയാണ്. എന്നെ സംബന്ധിച്ച് കുറെ വിവാഹങ്ങൾ നടക്കാനിടയാക്കുക എന്നതിനേക്കാൾ ഉപരി,  എന്തിനു വേണ്ടി വിവാഹം ചെയ്യുന്നു എന്ന്  മാതാപിതാക്കളെയും മക്കളെയും ബോധവത്കരിച്ച്, അവരുടെ കുടുംബങ്ങളിൽ സമാധാനം ഉളവാക്കുക, അതുവഴി, ശാന്തിയും സമാധാനവുമുള്ള ധാരാളം പുതിയ കുടുംബങ്ങൾ ഉണ്ടായി കാണുക, അതിന്റെയൊക്കെ ഒരു ആനന്ദം എന്റെ ജീവിതത്തിലും  അനുഭവിക്കുക എന്നതാണ് ലക്ഷ്യം.

Great, പക്ഷേ നിങ്ങളുടെ  അറേഞ്ച്ഡ് മാര്യേജിൽ, എനിക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരു കാര്യം, പുരുഷനും സ്ത്രീയും ഒന്നോ രണ്ടോ പ്രാവശ്യം കണ്ട് സംസാരിച്ചിട്ട്  വിവാഹം കഴിച്ച് ആയുഷ്ക്കാലം മുഴുവൻ ഒന്നിച്ചു  കഴിഞ്ഞു  കൊള്ളുമെന്ന് നിങ്ങൾ അങ്ങ് തീരുമാനിക്കുന്നു. പരസ്പരം മനസ്സിലാക്കാൻ ഇത്രയും മതിയോ? ഇതൊരു തരം ഗാംബ്ളിംഗ് അല്ലേ?

Yes and No, യുക്തിപരമായി ചിന്തിച്ചാൽ ഇത് ഗാംബ്ളിംഗ് ആണെന്നേ നമ്മുടെ ബുദ്ധിക്ക് നിർണയിക്കാൻ കഴിയൂ. എന്നാൽ ഹൃദയം കൊണ്ട് മറ്റേ ആളുടെ  ഹൃദയത്തെ ഫീൽ ചെയ്ത്, എനിക്ക് ഏറ്റവും യോജിച്ച ഹൃദയമാണ് ഇയാളുടേത് എന്ന് ഒരു വിശ്വാസം ലഭിച്ചാൽ ആ ബന്ധത്തിന് ജീവിത സംഘർഷങ്ങളെ  അതിജീവിക്കാൻ എളുപ്പമായിരിക്കും.

ഹൃദയത്തിന് മറ്റൊരു ഹൃദയവുമായി ഹാർമണി ഉണ്ടോയെന്നറിയാൻ ദീർഘകാലത്തെ ഇടപഴകലിന്റെ ആവശ്യമില്ല, അരമണിക്കൂറിന്റെ പെണ്ണുകാണൽ ധാരാളം മതിയാകും. വാഗ്ദാനം പാലിക്കും എന്ന വിശ്വാസം ഉളവാകുന്നത് കുടുംബ പശ്ചാത്തലം അറിയുമ്പോഴാണ്.

Process of Elimination ന് ബുദ്ധി ഉപയോഗിക്കാനും  Process of Confirmation ന് ഹൃദയം ഉപയോഗിക്കാനുമാണ് ഞാൻ ഇവിടെ ഞങ്ങളുടെ ചെറുപ്പക്കാരെ പഠിപ്പിക്കുന്നത്.

ഇതു കേട്ടതും മദാമ്മ അന്തം വിട്ടൊരു ചിരി ചിരിച്ചു.
എന്നിട്ട് പറഞ്ഞു -

ജോർജ്ജ്, ഇരുനൂറിലധികം പുരുഷന്മാരോടൊപ്പം ഞാൻ സഹവസിച്ചിട്ടുണ്ട്. അതിലൊരാളിൽ പോലും ഒരു ഹൃദയം കണ്ടെത്താൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ നിങ്ങൾ പറയുന്നു, അരമണിക്കൂർ കൊണ്ട് ഹൃദയത്തിന് മറ്റേ ആളുടെ  ഹൃദയവുമായി ഹാർമണി കണ്ടെത്താമെന്ന്.

How can I believe this?
You can believe something, when you have faith. ''If you have faith and do not doubt, even the impossible  becomes possible.''

ഒന്നു ചോദിച്ചോട്ടെ, നിങ്ങൾക്ക് എവിടെനിന്നാണ്  ഈ ഇരുനൂറു പുരുഷന്മാരെ കണ്ടു കിട്ടിയത്?.

കൂടെ പഠിപ്പിച്ചവർ, ജോലി സംബന്ധമായും, യാത്രക്കിടയിലും മറ്റും പരിചയപ്പെട്ടവർ, ദീർഘകാലം ഒന്നിച്ച് ജോലിചെയ്തിരുന്നവർ പോലും ഇക്കൂട്ടത്തിലുണ്ട്. ഒരു രാത്രിയിൽ കവിഞ്ഞ ബന്ധത്തിന് താല്പര്യം കാണിച്ചവർ ഒന്നോ രണ്ടോ മാത്രം. അവർക്കും വിവാഹം കഴിച്ച് ബന്ധനസ്ഥരാകാൻ താല്പര്യമില്ലായിരുന്നു. ഒരു തരം ഉന്മാദം മാത്രമേ എല്ലാവരിലും ഞാൻ കണ്ടിട്ടുള്ളു, ആർക്കും ഹൃദയം ഉള്ളതായി കണ്ടില്ല.

മാഡം, ഹൃദയം കൊണ്ടു തേടിയെങ്കിലേ, മറ്റൊരു ഹൃദയത്തെ കാണാൻ കഴിയൂ. കേരളത്തിലെ അറേഞ്ച്ഡ് മാര്യേജിനെക്കുറിച്ചല്ലേ  നമ്മൾ സംസാരിക്കുന്നത്. ഇവിടെ അവരവരുടെ കുടംബത്തിന്റെ തണലിലും സംരക്ഷണത്തിലുമാണ്, പുരുഷനും സ്ത്രീയും പരസ്പരം കാണുന്നത്. അതിനാൽ ഒരുപാട് ഗാർഡഡ്  ആയിട്ടോ, അഗ്രസ്സീവ് ആയിട്ടോ അല്ല അവരുടെ നിലപാട്. പുതിയ ഒരു കുടുംബം സൃഷ്ടിക്കാനുള്ള സാധ്യയതകളാണ് അവർ അവിടെ വിലയിരുത്തുന്നത്. ഇതുവരെ ആരോടും പ്രേമം സംഭവിച്ചിട്ടില്ലാത്തതു കൊണ്ടോ, സംഭവിച്ച പ്രേമം പ്രായോഗികമല്ല എന്ന് തോന്നിയതു കൊണ്ടോ ഒക്കെയാണ്, ഇവർ അറേഞ്ച്ഡ് മാര്യേജിന് തയ്യാറായി ഈ പ്രോസസ്സ് നടത്തുന്നത്.  ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിൽ ബഹു ഭൂരിപക്ഷവും ഇണപിരിയാതെ കുടുംബം മുന്നോട്ടു കൊണ്ടു പോകുന്നുമുണ്ട്.

സ്വന്തം മക്കളെ വളർത്തി നല്ല നിലയിലാക്കി അവരുടെ വിവാഹം നടത്തിക്കൊടുക്കണം  എന്ന ഒരു Long Term Goal ഉം ഈ ദമ്പതികൾക്കുണ്ട്. ആയുഷ്ക്കാല നില നിൽപിനാവശ്യമായ അനുഭൂതികളാണ് ഇതിലൂടെ അവർക്കു കൈവരുന്നത്.

അതേ സമയം മാഡം വിവരിച്ച യൂറോപ്പിലെ കൾച്ചറിൽ, മാതാപിതാക്കൾ നിങ്ങളുടെ വിവാഹത്തിന് കാഴ്ചക്കാർ മാത്രമാണ്. പല മാതാപിതാക്കൾക്കും അതിനു പോലും ഭാഗ്യം ലഭിക്കുന്നില്ല. അർഥപൂർണ്ണമായ  Long Term Goals ഒന്നും ഇല്ലാത്തതിനാൽ ദമ്പതികൾക്ക് ജീവിതം പെട്ടെന്ന് ബോറടിക്കുന്നു. ബോറടി മാറ്റാൻ പുതിയ കാറ്, പുതിയ വീട്, പുതിയ പങ്കാളികൾ തുടങ്ങി പലതും പരീക്ഷിച്ച്  കൂടുതൽ ഒറ്റപ്പെടുന്നു.

ഇണയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലും, ഇണയോടുള്ള പെരുമാറ്റത്തിലും നിങ്ങൾക്ക് ആരോടും ഹൃദയം കൊണ്ട് ഒരു ഉത്തരവാദിത്തവും എടുക്കേണ്ടി വരുന്നില്ല. രാജ്യത്തിന്റെ നിയമം  മാത്രമേ നിങ്ങൾക്കു സംരക്ഷണമായുള്ളു. നിയമത്തിന്റെ സംരക്ഷണം തെളിവും ന്യായവും യുക്തിയും മാത്രം നോക്കിയാണ്. അതൊരിക്കലും ഹൃദ്യമാകില്ല. ഇത് ഒരുതരം അരക്ഷിതത്വ ബോധം നിങ്ങളിൽ സൃഷ്ടിക്കുന്നുണ്ടാവാം. എന്നാൽ കുടുംബത്തിന്റെ സംരക്ഷണം നോക്കൂ, അത് ഹൃദയങ്ങളിൽ നിന്നാണ് ഉയരുന്നത്. എത്ര ഹൃദ്യമാണത്.

നിയമം നടപ്പാക്കുന്നതും ലംഘിക്കുന്നതും ബുദ്ധിയുടെ തലത്തിൽ നിന്നാണല്ലോ? അതു കൊണ്ട് നിങ്ങൾ ഇണയെ കണ്ടെത്താനുള്ള പ്രോസസ്സിൽ നിന്നും ഹൃദയത്തെ ഒഴിവാക്കി, ബുദ്ധികൊണ്ടു മാത്രം തീരുമാനമെടുക്കാനായിരിക്കും ശ്രമിക്കുന്നത്. അതുകൊണ്ടായിരിക്കാം ആരുടേയും ഹൃദയം കാണാൻ കഴിയാതെ പോകുന്നത്.

ആദ്യം മാഡത്തിന്റെ ജീവിതത്തിൽ ഹൃദയത്തിന് പ്രാധാന്യം കൊടുക്കുക. അപ്പോൾ മറ്റുള്ളവരുടെ ഹൃദയം കാണാനുള്ള കഴിവു ലഭിക്കും. ഇനി കണ്ടുമുട്ടുന്ന പുരുഷന്റെ ഹൃദയത്തെ കാണാനും, അറിയാനും, ആ  ഹൃദയത്തെ സ്പർശിക്കാനും ശ്രമിക്കുക.

Thank you George, One last question; യൂറോപ്പിൽ അറേഞ്ച്ഡ് മാര്യേജ് സംവിധാനം ഒരുക്കണം എന്ന് ആവശ്യപ്പെട്ടാൽ, എങ്ങനെയായിരിക്കും ജോർജ്ജ് അത് ചെയ്യുക?

എനിക്ക് നിങ്ങളുടെ സംസ്കാരത്തെക്കുറിച്ച് കേട്ടറിവും കണ്ടറിവും മാത്രമാണുള്ളത്, അനുഭവമില്ല, ആധികാരികതയും ഇല്ല. ഇവിടുത്തെ അറേഞ്ച്ഡ് മാര്യേജിനെക്കുറിച്ച് ഇത്രയും റിസർച്ച് ചെയ്ത മാഡത്തിന് അത് ശ്രമിച്ചു നോക്കാം. മാർഗങ്ങൾ ഞാൻ പഠിപ്പിച്ചു തരാം.........

George Kadankavi  -  June 2013

What is Profile ID?
CHAT WITH US !
+91 9747493248