Back to articles

എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?

March 06, 2023

ജനിച്ചു പോയതു കൊണ്ടാണ് നമ്മളെല്ലാം ഇവിടെ ജീവിക്കുന്നത്.

ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല ഞാന്‍ ജനിച്ചത്. എന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടും അല്ല "ഞാന്‍" ജനിച്ചത്. അവര്‍ക്ക് ഒരു കുഞ്ഞു വേണം എന്നേ ഉദ്ദേശം ഉണ്ടായിരുന്നുള്ളു.
എന്തു കൊണ്ട് ഞാന്‍ തന്നെ ആ കുഞ്ഞ് ആയി എന്നു ചോദിച്ചാല്‍ അവര്‍ക്കും ഉത്തരമില്ല.

എന്തിനാ എന്നെ ജനിപ്പിച്ചത് എന്ന് മാതാപിതാക്കളോട് ചോദിക്കരുത്, അവര്‍ക്ക് ഉത്തരമില്ല.

ലക്ഷക്കണക്കിനു ബീജങ്ങളില്‍ ഓടി ഒന്നാമതെത്തിയ ബീജത്തിനു ലഭിച്ച സമ്മാനമാണ് എന്‍റെ ജീവന്‍. മറ്റൊരു ബീജമായിരുന്നു ആദ്യം എത്തിയത് എങ്കില്‍ മറ്റൊരു കുഞ്ഞ് ജനിക്കുമായിരുന്നു. പക്ഷേ, ഞാന്‍ ഓടി  ഒന്നാമതെത്തി. മറ്റ് ബീജങ്ങളെല്ലാം നശിച്ചു പോയി.


നിര്‍ത്താതെ ഓടി  ഒന്നാമതെത്താന്‍ എന്നെ സഹായിച്ച എന്‍റെ സൃഷ്ടാവിന്‍റെ നിശ്ചയമായിരുന്നു ഞാന്‍ തന്നെ ജനിക്കണമെന്നത്.

ഒരു ജീവന്മരണ മാരത്തണ്‍ മത്സരത്തിലെ വിജയത്തിനു ലഭിച്ച സമ്മാനമാണ് ഓരോ മനുഷ്യന്‍റെയും ജന്മം.

You are a Winner and Your Life is a Trophy.


സൃഷ്ടാവ് സൃഷ്ടിച്ചു! ഇനി എത്ര കാലം ജീവിക്കും?
മരണം വരെ ജീവിക്കും.

എപ്പോള്‍ മരിക്കും?


ആര്‍ക്കും അത് മുന്‍കൂട്ടി അറിഞ്ഞുകൂടാ. സകല ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ആ ശക്തി നിശ്ചയിക്കും വരെ എനിക്ക് ഈ ഭൂമിയില്‍ ജീവിച്ചേ മതിയാകൂ.


ഇത്ര നാള്‍ ജീവിച്ചിട്ട് എന്തു കിട്ടി?


ഈ ഭൂമിയിലെ ജീവിതത്തില്‍ എനിക്കു കിട്ടിയതെല്ലാം ചേര്‍ത്താല്‍ ഒറ്റ വാക്കില്‍ പറയാനേ  ഉള്ളു - അനുഭവങ്ങള്‍


മനുഷ്യര്‍ക്ക് ഭൂമിയില്‍ ലഭിക്കുന്ന എല്ലാ നേട്ടങ്ങളും കോട്ടങ്ങളും വസ്തു വകകളും സമ്പത്തും ദാരിദ്ര്യവും ആത്യന്തികമായി നമുക്ക് തരുന്നത് പലവിധത്തിലുള്ള കുറെ അനുഭവങ്ങള്‍ മാത്രമാണ്. നമ്മുടെ സ്വന്തമെന്ന് അവകാശപ്പെടാന്‍ ഈ ഭൂമിയില്‍ നമുക്ക് നമ്മുടെ അനുഭവങ്ങള്‍ മാത്രമേയുള്ളു. മരിക്കുമ്പോള്‍ കൂടെ കൊണ്ടുപോകാനും ഈ അനുഭവങ്ങള്‍ മാത്രമേ നമുക്ക് ഉണ്ടായിരിക്കുകയുള്ളു.

എനിക്കുള്ള സകലതും ഒടുവില്‍ മറ്റാരെങ്കിലും കൊണ്ടു പോകും, എന്നാല്‍ എന്‍റെ അനുഭവങ്ങള്‍ എക്കാലവും എന്‍റേതു മാത്രമായിരിക്കും.


അനുഭവങ്ങളില്‍ നിന്നും നമ്മള്‍ ആറ്റിക്കുറുക്കി എടുക്കുന്ന ഒന്നാണ് അനുഭൂതികള്‍.

എന്റെ അനുഭവങ്ങളില്‍ നിന്നും എനിക്കു ലഭിച്ച അനുഭൂതികള്‍,  നല്ലതായിരുന്നോ മോശമായിരുന്നോ എന്നു നിശ്ചയിക്കുന്നത് എന്‍റെ കാഴ്ചപ്പാടുകളും മനോഭവവുമാണ്

(Perspective and Attitude).

ഒരു നല്ല അനുഭവത്തില്‍ നിന്നും മോശം അനുഭൂതി ചികഞ്ഞെടുക്കുന്ന ധാരാളം മനുഷ്യരുണ്ട്.എന്നാല്‍ വേദനിപ്പിക്കുന്ന അനുഭവങ്ങളില്‍ നിന്നു പോലും നല്ല അനുഭൂതികള്‍ കണ്ടെത്തുന്നവരും നമുക്കിടയിലുണ്ട്.

ഇവര്‍ക്ക് ഏതു കഷ്ടപ്പാടുകള്‍
വന്നാലും, അതിലെ ദൈവ പരിപാലനയും പുതിയ അവസരങ്ങളും  മനസ്സിലാക്കി സന്തോഷിക്കാനും, ജീവിതം ആസ്വദിക്കാനും സാധിക്കുന്നുണ്ട്.

ഇത്തരം സ്വഭാവം നമ്മള്‍ ശീലിച്ചാല്‍, ആരെങ്കിലും നമ്മളോട്   How are you? എന്നു ചോദിക്കുമ്പോള്‍, നമ്മുടെ അപ്പോഴത്തെ അവസ്ഥ എന്തായിരുാലും ശരി, I am Fine എന്ന് ആത്മാര്‍ത്ഥ
മായി തന്നെ പറയാന്‍ സാധിക്കും.


പെട്ടന്ന് ഒരു അത്യാഹിതം വന്ന് ഭൂമിയിലെ സകല മനുഷ്യരും മരിച്ചു പോയി എന്നു സങ്കല്പിക്കുക.

നിങ്ങള്‍ ഒരാള്‍ മാത്രം ഭൂമിയില്‍ അവശേഷിക്കപ്പെട്ടു. അപ്പോള്‍ ഈ ഭൂഗോളത്തിന്റ ഉടമസ്ഥൻ നിങ്ങള്‍ മാത്രമായിരിക്കും.

എന്തൊരു മഹാഭാഗ്യം അല്ലേ?. ഇന്ന് ഒരു വീടോ, അല്പം സ്ഥലമോ, കാറോ, ആഭരണമോ വാങ്ങാന്‍ എത്ര കാലം ജോലി ചെയ്ത് ഹരിച്ചും ഗുണിച്ചും, മിച്ചംപിടിച്ചും, കടം വാങ്ങിയും, ഇ.എം.ഐ അടച്ചും കഷ്ടപ്പെടണം?.

ഭൂഗോളത്തിന്റ ഉടമസ്ഥൻ ആയാൽ പിന്നെ ഇതെല്ലാം നിങ്ങളുടെ മാത്രം സ്വന്തം ആയിത്തീരും.


പക്ഷേ എന്താ ഗുണം?

ആരു കാണാന്‍?

ആരേ കാണിക്കാന്‍?

നിങ്ങളുടെ കൈവശമുള്ളത് സ്വന്തമാക്കാനോ, ഉപയോഗിക്കാനോ, ആസ്വദിക്കാനോ ആഗ്രഹമുള്ള വേറേ ഒരാളെങ്കിലും കൂടി ഇല്ലെങ്കില്‍, ഉള്ളതിനൊന്നും ഒരു വിലയും ഇല്ലാതാകും.


ഇന്നു ചെയ്യുന്ന ഒരു പ്രവര്‍ത്തിക്കും പ്രസക്തി ഇല്ലാതാകും.

രാവിലെ എണീക്കേണ്ട, പല്ലു തേക്കേണ്ട, കുളിക്കേണ്ട, വസ്ത്രം ധരിക്കേണ്ട, ഭക്ഷണം പോലും കഴിക്കേണ്ട.


എന്തിനാ ഭക്ഷിക്കുന്നത്?

ഊര്‍ജ്ജം കിട്ടാന്‍.


എന്തിനാ ഊര്‍ജ്ജം?

ജോലി ചെയ്യാന്‍.

എന്താ ജോലി?

മറ്റുള്ളവരോട് ഇടപെടല്‍.
ഇടപെടല്‍ കൊണ്ട് എന്തു ലഭിക്കും?

അനുഭവങ്ങള്‍.


ഇടപെടാന്‍ ആരും ഇല്ലെങ്കിലോ?

ഊര്‍ജ്ജം ആവശ്യമില്ലാതെ  വരും.

അനുഭവങ്ങള്‍ ഒന്നും ലഭിക്കാതെ വരും.

പിന്നെ വെറുതെ ഇരുന്നു ദ്രവിച്ച് മരിച്ചു പോകുകയേ മാര്‍ഗ്ഗം ഉള്ളൂ.


ഇടപെടാന്‍ ആരെങ്കിലും എവിടെയോ ഉണ്ടെന്ന് ഒരു വിശ്വാസം ഉണ്ടായാല്‍ മതി, കുറെക്കാലം കൂടി പിടിച്ചു നില്‍ക്കാം.


നിങ്ങളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ശത്രു മാത്രമാണ് അന്ന് ഭൂമിയില്‍ ആകെ മറ്റൊരു മനുഷ്യനായി അവശേഷിച്ചത്, എങ്കിലോ?

ഒന്നുകില്‍ ശത്രുത ഒക്കെ മറന്ന് രണ്ടാളും കൂടി നല്ല അനുഭവങ്ങള്‍ സൃഷ്ടിക്കും.

അല്ലെങ്കില്‍ പരസ്പരം തോല്‍പിക്കാ
നായി ടോം ആന്‍ഡ് ജെറിയെപ്പോലെ വഴക്കടിച്ചു കൊണ്ടേയിരിക്കും.

കാരണം നല്ല അനുഭവങ്ങള്‍ കിട്ടിയില്ലെങ്കില്‍ മോശം അനുഭവം കിട്ടിയാലും മതി, പിടിച്ചു നില്‍ക്കാം.

അതാണ് വഴക്കടിക്കുന്ന വീടുകളിലെ പെരുമാറ്റ രഹസ്യം.  


സ്വന്തം നിലനില്‍പ്പിന്‍റെ ആധാരമാണ് അനുഭവങ്ങള്‍.

അത് കിട്ടണമെങ്കില്‍ മറ്റു മനുഷ്യര്‍ ഉണ്ടായേ മതിയാകൂ.

ഒരു മനുഷ്യന് അനുഭവിക്കാവുന്ന എല്ലാവിധ അനുഭവങ്ങളും, അനുഭൂതികളും ലഭിക്കണമെങ്കില്‍, ആണും പെണ്ണുമായി
രണ്ട് മനുഷ്യ ജീവികള്‍വേണം.

ആണും പെണ്ണും ചേര്‍ന്നാല്‍, മറ്റുള്ളതില്‍ നിന്നും വ്യത്യസ്തമായി സൃഷ്ടിക്കുന്ന അനുഭവങ്ങളാണ് ലൈംഗിക ബന്ധവും, സന്താനോല്പാദനവും.

സൃഷ്ടാവ് നമ്മളെ സൃഷ്ടിച്ചത് പുരുഷനോ സ്ത്രീയോ ആയിട്ടാണ്. അതായത് പുരുഷനും സ്ത്രീയും പരസ്പരം ചേരണം. അങ്ങിനെ ആണും പെണ്ണും ചേര്‍ന്ന് മനുഷ്യന്‍റെ നിലനില്‍പ്പിന് ഏറ്റവും അത്യാവശ്യ ഘടകമായ മറ്റു മനുഷ്യരെ സൃഷ്ടിക്കുന്നു.

അതാണ് സൃഷ്ടാവിന്‍റെ പദ്ധതി. അതാണ് നമ്മുടെ കുഞ്ഞുങ്ങള്‍.


പക്ഷേ സമൂഹത്തിന് ചില ഉത്കണ്ഠകളുണ്ട്, ആണും പെണ്ണും ചേര്‍ന്നു സൃഷ്ടിക്കുന്ന അനുഭവങ്ങളുടെയും, അതു
മൂലമുണ്ടാകുന്ന ആസ്തി ബാദ്ധ്യതകളുടെയും,സന്താനങ്ങളുടെയും, ഉത്തരവാദിത്വം, ജന്മം കൊടുത്തവര്‍ തന്നെ ഏറ്റെടുക്കണം.


അതു കൊണ്ട് ആണിനും പെണ്ണിനും ഒന്നു ചേര്‍ന്ന് ജീവിക്കാനും, ആ ജീവിതത്തില്‍ ഉടലെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിശ്ചയിച്ചു കൊടുക്കാനും ഉതകുന്ന ഒരു സംവിധാനം സമൂഹം കണ്ടു പിടിച്ചു. അതാണ് കുടുംബം.


അനേകം തലമുറകളിലൂടെ പരീക്ഷിച്ച്, പരിഷ്കരിച്ച്, ഏറ്റവും ഉചിതമെന്നു ലോകത്തിലെ സകല ഭരണഘടനകളും, വിശ്വാസ സമൂഹങ്ങളും അംഗീകരിച്ചിരിക്കുന്ന ഈ മഹത്തായ സംവിധാനത്തിന്‍റെ ഉദ്ഘാടനകര്‍മ്മമാണ് വിവാഹം.


ആണും പെണ്ണും ചേര്‍ന്ന് ഒരുമിച്ച് ജീവിച്ച്, മനുഷ്യ വംശം നിലനിര്‍ത്താന്‍ അവശ്യം വേണ്ട മറ്റു മനുഷ്യരെയും
(കുഞ്ഞുങ്ങളെയും) സൃഷ്ടിച്ച്, പരിചരിച്ച്, മരണം വരെ നിലനില്‍ക്കാന്‍ ആവശ്യമായ എല്ലാ വിധ അനുഭവങ്ങളും
അനുഭൂതികളും മനോധര്‍മ്മമനുസരിച്ച് സൃഷ്ടിക്കാവുന്ന, കുടുംബം എന്ന സംവിധാനം, നിങ്ങള്‍ക്ക് സ്വന്തമാക്കണം എന്ന ശക്തമായ ആഗ്രഹം ഉള്ളിലുണ്ടെങ്കില്‍ മാത്രം നിങ്ങള്‍ വിവാഹം ചെയ്താല്‍ മതി.


ഇനി വിവാഹം കഴിച്ചില്ലെങ്കിലും, സ്വന്തം കുഞ്ഞുങ്ങള്‍ ഇല്ലെങ്കിലും മറ്റുള്ളവരെ സ്വന്തമായി കരുതി അവരോട് ഇടപെടു
കയും അവരെ പരിചരിക്കുകയും ചെയ്താല്‍ മതി നിലനില്‍പ്പിനാവശ്യമായ അനുഭവങ്ങള്‍ ലഭിക്കും.


ഏറ്റവും പൂര്‍ണ്ണതയുള്ള അനുഭവം ദൈവാനുഭവമാണ്. അതെന്നും നമ്മുടെ കൂടെയുണ്ടായിരിക്കും.
മനസ്സു തുറന്നു ഒന്നു വിളിച്ചാല്‍ മതി.


God is Just a Prayer Away.

സസ്നേഹം
ജോർജ്ജ് കാടൻകാവിൽ
ബെത്-ലെഹം മാട്രിമോണിയൽ

What is Profile ID?
CHAT WITH US !
+91 9747493248