Back to articles

വിവാഹത്തിന് പരിഗണിക്കേണ്ട സുപ്രധാന കഴിവുകള്‍ !

June 05, 2023

കുടുംബ ജീവിതം, തടസ്സങ്ങള്‍ നേരിട്ട് അത് മറികടന്ന് മുന്നേറുവാന്‍, പങ്കാളികള്‍ക്ക് ചില കഴിവുകള്‍ അത്യാവശ്യമാണ്.

മറ്റെന്തൊക്കെ മെച്ചങ്ങള്‍ ഉണ്ടങ്കിലും ഈ കഴിവുകളില്ല എങ്കില്‍ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ സംഭവിക്കും.


1. Communication  skills ആശയവിനിമയ കഴിവ് :
ശക്തമായ കുടുംബ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് നല്ല ആശയവിനിമയം പ്രധാനമാണ്. കുടുംബത്തിലെ തെറ്റിദ്ധാരണകളും, പൊട്ടിത്തറികളും, വഴക്കുകളും സംഭവിക്കുന്നത്, മിക്കപ്പോഴും ആശയവിനിമയത്തിലെ പോരായ്മകള്‍ കൊണ്ടാണ്.

നിങ്ങളുടെ ചിന്തകളും വികാരങ്ങളും മാന്യമായ ഭാഷയില്‍, കൂടെയുള്ളവര്‍ക്ക് കാര്യം വ്യക്തമാകും വിധം, പ്രകോപനം ഒഴിവാക്കി പ്രകടിപ്പിക്കാന്‍ സാധിക്കണം.

കൂടെയുള്ളവരെ സജീവമായി സശ്രദ്ധം കേട്ട്, അവരുടെ ആശയം, അവരുദ്ദേശിച്ച് അര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കി, പ്രായോഗികവും, പ്രസക്തവുമായ നിഗമനങ്ങളിലെത്താനും, ഉചിതമായി പ്രതികരിക്കാനും പങ്കാളികള്‍ക്ക് സാധിക്കണം.  

2. Conflict resolution skills  തര്‍ക്കം പരിഹരിക്കാനുള്ള കഴിവ്:
ഏത് കുടുംബ സാഹചര്യത്തിലും പൊരുത്തക്കേടുകള്‍ സ്വാഭാവികമാണ്. പൊരുത്തക്കേടുകള്‍ സമാധാനപരമായും മാന്യമായും പരിഹരിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.

3. Time management skills  സമയ ക്രമീകരണ കഴിവ്:
കുടുംബ പ്രതിബദ്ധതകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ആരോഗ്യകരമായ തൊഴില്‍- കുടുംബ ബാലന്‍സ് നിലനിര്‍ത്തുന്നതിന്, സമയം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിവുണ്ടായിരിക്കണം.

4. Problem solving skills  പ്രശ്നപരിഹാര കഴിവ്:
ജീവിതം പ്രവചനാതീതമാണ്, അത്കൊണ്ട് തന്നെ അപ്രതീക്ഷിതമായ പ്രശ്നങ്ങള്‍ ഉടലെടുക്കും. അസ്വസ്ഥത പ്രകടിപ്പിക്കാതെ, കുടുംബാംഗങ്ങളെ ഒത്തൊരുമിപ്പിച്ച്, പ്രശ്നം മറികടക്കാന്‍ പ്രാപ്തി വേണം.

5. Empathy സഹാനുഭൂതി:
കുടുംബാംഗങ്ങളുടെ കഴിവുകളെയും, നേട്ടങ്ങളെയും, മനസ്സിലാക്കി, ഇടയ്ക്കിടെ അവരെ അഭിനന്ദിക്കണം. പ്രതിസന്ധികളിലും, വിഷമങ്ങളിലും അവരെ ആശ്വസിപ്പിക്കണം. അവ തരണം ചെയ്യാന്‍ അവരെ ഒപ്പം നിന്ന് പ്രോത്സാഹിപ്പിക്കണം. അതിന് അവശ്യം വേണ്ട ഒരു സ്വഭാവ ഗുണമാണ് സഹാനുഭൂതി.

6. Flexibility and Adaptability  വഴക്കവും പൊരുത്തപ്പെടലും:
മാറ്റങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ്. കുടുംബാംഗങ്ങളുടെ പ്രത്യേകതകള്‍ക്കനുസരിച്ച് തങ്ങളുടെ നിലപാടുകളിലും ഉചിതമായ മാറ്റങ്ങള്‍ വരുത്തി കുടുംബത്തില്‍ സ്വസ്ഥത നിലനിര്‍ത്താന്‍ വഴക്കം വേണം.

7. Personal Responsibility വ്യക്തിപരമായ ഉത്തരവാദിത്തം:
സ്വന്തം ഉപജീവന മാര്‍ഗ്ഗത്തോട് സ്വയം തൃപ്തി ഉണ്ടായിരിക്കണം. സ്വന്തം ചെയ്തികളുടെ ഉത്തരവാദിത്വം,  ഒഴിഞ്ഞുമാറാതെ ഏറ്റെടുക്കാനും, അതിന്‍റെ ഭവിഷ്യത്ത് നേരിടാനും ആര്‍ജ്ജവം ഉണ്ടായിരിക്കണം.


-- 0 0 0 --


ഫലപ്രദമായ ഒരു കുടുംബ ജീവിതത്തിന് ആവശ്യമായ വളരെ പ്രധാനപ്പെട്ട ജീവിത നൈപുണ്യങ്ങളില്‍ ചിലത്  ആണ് ഇവിടെ വിവരിച്ചിരിക്കുന്നത്.

പക്ഷേ ഒരു പങ്കാളിയെ തിരയുമ്പോള്‍ അവരില്‍ ഈ കഴിവുകള്‍ എത്രമാത്രം ഉണ്ട് എന്ന് കണ്ടെത്താന്‍, നമ്മുടെ കുട്ടികള്‍ക്ക് അവസരം ലഭിക്കാറുണ്ടോ?

യോജിച്ച ഒരു ഇണയെ കണ്ടെത്താനാവുന്നില്ല എന്നു വിഷമിക്കുന്ന അനേകം യുവതീ യുവാക്കളോടും അവരുടെ മാതാപിതാക്കളോടും സുദീര്‍ഘമായി സംവദിക്കുന്ന നാലു ശില്പശാലകളാണ് മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ബെത്-ലെഹം ഏര്‍പ്പെടുത്തിയത്.

ഇതിലെ അനുഭവ സമ്പത്തിന്‍റെ വെളിച്ചത്തില്‍ വിവാഹാര്‍ത്ഥികള്‍ക്ക് പരസ്പരം നേരില്‍ കണ്ട് സംസാരിച്ച് വിലയിരുത്താനും, ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനുമുള്ള കൂടുതൽസംവിധാനങ്ങൾ ഒരുക്കുകയാണ് -

വൈവാഹിക സംഗമം

"ബെത്-ലെഹം കാന്‍ഡിഡേറ്റ്സ് മീറ്റ്"

എന്താണ് വൈവാഹിക സംഗമം
വിവാഹം അന്വേഷിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഇന്‍ഫോര്‍മലായി പരസ്പരം കാണാനും പരിചയപ്പെടാനും വിവാഹം സംബന്ധിച്ചുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും, മറ്റു വിവാഹാർത്ഥികളെ കണ്ടുമുട്ടാനും, പരിചയപ്പെടാനുമുള്ള ഒരു സംവിധാനമാണ് ബെത്‌ലെഹം വൈവാഹിക സംഗമം.

പങ്കെടുക്കുന്ന വിവാഹാർത്ഥികളുടെ പ്രൊഫൈല്‍ ഞങ്ങള്‍ സദസ്സിന് പരിചയപ്പെടുത്തുന്നു. പ്രൊഫൈൽ വിവരങ്ങൾ ശ്രദ്ധിച്ച് താല്പര്യം തോന്നുന്നവരുമായി നേരിട്ട് സംസാരിക്കാൻ അവസരം ലഭിക്കും.

കാന്‍ഡിഡേറ്റ്സിനു വേണ്ടി മാത്രമായുള്ള ഗ്രൂപ്പ് ഡിസ്കഷന്‍ സംഗമത്തിലെ മറ്റൊരു പ്രത്യേകതയാണ്. പെണ്ണുകാണലിന്‍റെ ഫോര്‍മാലിറ്റി ഇല്ലാതെ, വിവാഹാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കാഴ്ചപ്പാടുകളും നിലപാടുകളും അറിയിക്കാനും, വിലയിരുത്തുവാനുമുള്ള അവസരമാണിത്.

പെണ്ണു കാണലിനായി പല വീടുകളില്‍ പോകുന്ന വിഷമം ആണ്‍കുട്ടികള്‍ക്കും, ഓരോരുത്തരെ കാണാനായി ഒരുങ്ങി കാത്തിരിക്കുന്ന വിഷമം പെണ്‍കുട്ടികള്‍ക്കും സംഗമത്തിലൂടെ ഒഴിവായിക്കിട്ടുന്നു.

ജൂലൈ മാസത്തിലെ എല്ലാ ഞായറാഴ്ചയും ഉച്ചക്ക് 1.30 ന് എറണാകുളത്ത് കലൂര്‍ റിന്യുവല്‍ സെന്ററില്‍ വെച്ച് നടത്തുകയാണ്. 20 ആണ്‍കുട്ടികള്‍ക്കും, 20 പെണ്‍കുട്ടികള്‍ക്കും ആണ് സീറ്റ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രവേശനം ബെത്-ലെഹമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമായിരിക്കും.

പങ്കെടുക്കാൻ ബെത്‌ലെഹം വെബ്‌സൈറ്റിൽ‍ സ്വന്തം പ്രൊഫൈലിൽ ലോഗ് ഇൻ ചെയ്ത് മുന്‍കൂട്ടി ഫീസ് അടച്ച് ബുക്ക് ചെയ്യണം.

Fee :- Rs. 500/- per family

For More Details message 9249392518

What is Profile ID?
CHAT WITH US !
+91 9747493248