Back to articles

Guide to Employment & Family-Life. Audio Book

September 17, 2022

തൊഴിലും കുടുംബവും

ജീവനത്തിന് ആവശ്യമായ വകകൾ സമ്പാദിക്കാനുള്ള മാർഗ്ഗത്തിനാണ് ഉപജീവനമാർഗ്ഗം, അഥവാ തൊഴിൽഎന്നു പറയുന്നത്.ഏതെങ്കിലും കുടുംബത്തിന്, ഈ ഉപജീവനം നിറവേറ്റാൻ ഒരു മാർഗ്ഗവും ഇല്ലാതെ വരുന്നത് സമൂഹത്തെ ആകെപ്രതികൂലമായി ബാധിക്കും.

കുടുംബത്തിലെ പ്രശ്നങ്ങൾ തൊഴിലിനെ ബാധിച്ചവരും, തൊഴിൽ സ്ഥലത്തെ പ്രശ്നങ്ങൾ മൂലം കുടുംബജീവിതം വഷളായവരും നമുക്കിടയിൽ ധാരാളം ഉണ്ട്. എത്രയും പെട്ടെന്ന് ഒരു ജോലി ലഭിക്കുമോ എന്ന് ചോദിച്ചു വന്ന നിരവധി ആളുകൾക്ക്, അതിനുള്ള മാർഗ്ഗങ്ങളും എളുപ്പ വഴികളും കാണിച്ച്, ജോലി തരപ്പെടുത്താനും, കുടുംബ പ്രശ്നങ്ങൾ നേരെയാക്കാനും എനിക്ക് ഇടയായിട്ടുണ്ട്.

പഠിച്ചിരുന്ന കാലത്തു തന്നെ ഇതൊക്കെ ആരെങ്കിലും ഒന്നു പറഞ്ഞു തന്നിരുന്നെങ്കിൽ എന്ന് ഇവരിൽ പലരും എന്നോട് പരിതപിച്ചിട്ടുണ്ട്. തന്മൂലം അത്തരം അനുഭവങ്ങൾ രസകരമായ കഥകളാക്കി ബെത്-ലെഹം മാസികയിലും, വെബ് സൈറ്റിലും പതിവായി പ്രസിദ്ധപ്പെടുത്തുകയും, ട്രെയിനർ, റിക്രൂട്ടർ എന്നീ നിലകളിൽ എനിക്കു ലഭിച്ചിട്ടുള്ള അനുഭവങ്ങൾ ബെത്-ലെഹം അംഗങ്ങളോട് പങ്കു വെയ്ക്കുകയും ചെയ്തു വരുന്നു.

കാൽ നൂറ്റാണ്ടിനിടയിൽ ഞാൻ എഴുതിയ ഇരുനൂറിലധികം കഥകളിൽ നിന്നും തെരഞ്ഞെടുത്ത തൊഴിലുമായി ബന്ധപ്പെട്ട ഒൻപതു കഥകളാണ്, “Guide to Employment & Family-Life- തൊഴിലും കുടുംബവും എന്ന ഈ ഓഡിയോ ബുക്കിന്റെ ഉള്ളടക്കം

ശ്രദ്ധയോടെ ഒന്നര മണിക്കൂർ ചിലവഴിച്ച് ഇതു കേട്ടു മനസ്സിലാക്കുന്നവർക്ക് ഒരു തൊഴിൽ കണ്ടെത്താനും, തൊഴിലും കുടുംബവും ഫലപ്രദമായി കൈകാര്യം ചെയ്യുവാനും ഇത് പ്രയോജനകരമാകണമേ എന്ന പ്രാർത്ഥനയോടെ, തൊഴിലും കുടുംബവും എന്ന ഈ ഓഡിയോ ബുക്ക് നിങ്ങൾക്കായി സമർപ്പിക്കുന്നു.

സ്നേഹാദരങ്ങളോടെ, ജോർജ്ജ് കാടൻകാവിൽ

 

ഉള്ളടക്കം

1 തെഴിൽ നേടാൻ, തൊഴിലിൽ ശോഭിക്കാൻ

2 ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ

3 ഒരു എൻജിനീയറുടെ ഉയിർത്തെഴുന്നേൽപ്പ്

4 രണ്ടുപേർ ഒരു ചിമ്മിനി വഴി ഇറങ്ങി വരുന്നു

5 ശരിയും തെറ്റും ആപേക്ഷികമാണ്

6 കോഴി എന്തിനാ കൊക്കിപ്പാടുന്നത്?

7 മണക്കൂസും തൊരപ്പനും

8 ചെറിയ കാര്യങ്ങൾ വെച്ചുരുട്ടുന്നവർ

9 കഴിവും പ്രാപ്തിയും കണ്ടെത്തുവാൻ

 

What is Profile ID?
CHAT WITH US !
+91 9747493248