Back to articles

കൂട്ടു കൂടണോ! കൂടുകൂട്ടണോ! ?. . .

August 09, 2025

നിങ്ങളാരാണെന്നും മനുഷ്യരെന്താണെന്നും നിങ്ങള്‍ പഠിച്ചിട്ടില്ലെങ്കില്‍ - 
നിങ്ങള്‍ക്കൊരു കൂട്ടും കിട്ടില്ല - നിങ്ങളൊരു കൂടും കൂട്ടില്ല.

വിവാഹവും കുടുംബജീവിതവും നിരാകരിക്കുന്ന പ്രവണത നമ്മുടെ യുവജനങ്ങളില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്നു. ഒരു കംപ്യൂട്ടറോ മൊബൈലോ ഉപയോഗിച്ചല്ലാതെ, മനുഷ്യരോട് നേരിട്ടിടപെടേണ്ടി വരുന്നത് ഇന്നത്തെ ചെറുപ്പക്കാരെ അസ്വസ്ഥരാക്കുന്നു. അത്തരം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ അവര്‍ വാസ്തവമല്ലാത്ത കാരണങ്ങള്‍ പോലും കണ്ടുപിടിച്ച് മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിക്കുന്നു.

ഇതിന്‍റെ ഒരു പ്രധാന കാരണം, മറ്റുള്ളവരോട് ഇടപെടുമ്പോള്‍ സംഭവിക്കുന്ന അസ്വസ്ഥതകള്‍ എങ്ങിനെ ഒഴിവാക്കാമെന്നും, ആ സാഹചര്യങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നും അവര്‍ക്കു അറിഞ്ഞു കൂടാ, എന്നാണ് എന്‍റെ അനുഭവം.

സഹജീവികളുടെ സ്വഭാവ വിശേഷങ്ങള്‍ നമ്മുടെ യുവജനങ്ങളെ പഠിപ്പിക്കുക എന്നതാണ് ഒരു പരിഹാരം. അതിനായി ബെത്ലെഹം ആരംഭിച്ചിരിക്കുന്ന പുതിയ പരിശ്രമങ്ങള്‍ ആണ് ട്രാന്‍സാക്ഷണല്‍ അനാലിസിസ്സ് ശില്പശാലകള്‍. 

ഈ ശില്പശാലയിലെ വിഷയങ്ങള്‍ ആണ് സഹജീവികളുടെ സ്വഭാവവിശേഷങ്ങള്‍ എന്ന പുതിയ ഗ്രന്ഥം.

ഇതു വായിച്ചു ഇതിലെ ആശയങ്ങള്‍ മനസ്സിലാക്കി പരിശീലിക്കേണ്ടതും, പ്രചരിപ്പിക്കേണ്ടതും ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നു ഞാന്‍ കരുതുന്നു.

ബെത് ലെഹമില്ർ ജൂലൈ മാസം മുതല്‍ പുതുതായി അപ്ഗ്രേഡ് ചെയ്യുന്നവര്‍ക്കും, റീ-രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ഒരു കോപ്പി കോംപ്ളിമെന്‍ററി ആയി ഇന്ത്യയിലെ വിലാസത്തില്‍ അയച്ചു തരുന്നതാണ്.

ബെത് ലെഹം അംഗങ്ങള്‍ക്ക് ഈ പുസ്തകം 500 രുപയ്ക്ക് വാങ്ങാവുന്നതാണ്. Whatsapp - 6282 662 458 

 ഇതു വായിച്ച്, ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിവു നേടുന്നതും, താങ്കളുടെ കുടുംബത്തിലും കൂട്ടായ്മകളിലും ഇടവകയിലും ജോലിസ്ഥലങ്ങളിലും ഈ തത്വങ്ങള്‍ പ്രചരിപ്പിക്കുന്നതും ഈ സാമൂഹ്യപ്രശ്നത്തെ മറികടക്കാന്‍ ഏറെ സഹായകരമാകും. 

അതിനായി അവിടെ ക്ളാസ്സുകള്‍ നടത്തുമെങ്കില്‍ ഞാനും സഹകരിക്കാം. ബെത് ലെഹം നടത്തിവരുന്ന TA-TB ശില്പശാലകളില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ മക്കളെയും പ്രോത്സാഹിപ്പിക്കുമല്ലോ. സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടാനുള്ള അങ്ങയുടെ നല്ല മനസ്സിന് ഒത്തിരി നന്ദിയോടെ,  


സസ്നേഹം,
ജോര്‍ജ്ജ് കാടങ്കാവില്‍, 
ഡയറക്ടര്‍, ബെത് ലെഹം
92493 92518

What is Profile ID?
CHAT WITH US !
+91 9747493248