SCRIPT - തലയിലെഴുത്ത്
താൻ ആരാണെന്നും, എന്താണെന്നും, അവനവനെക്കുറിച്ചു നിങ്ങൾ ഇപ്പോൾ സ്വയം വിശ്വസിച്ചു വെച്ചിരിക്കുന്ന, നിങ്ങളുടെ കാഴ്ചപ്പാടുകളാണ് നിങ്ങളുടെ സ്ക്രിപ്റ്റ്.
ജനനം മുതൽ ഒരഞ്ചു വയസ്സു വരെയുള്ള പ്രായത്തി നിടയിൽ മാതാപിതാക്കളിൽ നിന്നും, നിങ്ങളെ പരിച രിച്ചിട്ടുള്ളവരിൽ നിന്നും, പ്രത്യേകിച്ചു നിങ്ങളുടെ സഹോദരങ്ങളിൽ നിന്നും ഒക്കെയായി, നിങ്ങൾക്കു ലഭിച്ചിട്ടുള്ള അനുഭവങ്ങളുടെയും പ്രതികരണങ്ങളുടെയും പശ്ചാത്തലത്തിൽ, നിങ്ങൾ നിങ്ങളെക്കുറിച്ചും ചുറ്റുമുള്ള ലോകത്തെക്കുറിച്ചും ധരിച്ചു വെയ്ക്കാനിടയായ കാര്യങ്ങളിൽ പലതും, നല്ലതോ മോശമോ ആയി, നിങ്ങൾക്ക് അപ്പപ്പോൾ മനസ്സിലായ വിധത്തിൽ, അതു സത്യമാണോ മിഥ്യയാണോ എന്ന തിരി ച്ചറിവു പോലുമില്ലാതെ, നിങ്ങളുടെ മനസ്സിൽ പതിഞ്ഞു കിടക്കും.
നിങ്ങൾ വളർന്നു എത്ര മുതിർന്ന വ്യക്തി ആയാലും, ഇക്കാര്യങ്ങൾ നിങ്ങളുടെ അബോധമനസ്സിൽ നിന്നും, നിങ്ങളറിയാതെ തന്നെ, നിങ്ങളുടെ കാഴ്ചപ്പാടുക ളെയും പെരുമാറ്റത്തെയും സ്വാധീനിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. ഇതിൻ്റെ ഫലമായി നിങ്ങളുടെ മനസ്സിൽ, നിങ്ങളെന്താണ് എന്ന് ചില ധാരണകൾ ഉടലെടുക്കും. അതിൽ കുറെയല്ലാം നിങ്ങൾ ഉറച്ചു വിശ്വ സിക്കുകയും ചെയ്യും. അതിനെയാണ് സ്ക്രിപ്റ്റ് അഥവാ തലയിലെഴുത്ത് എന്നു ഉദ്ദേശിക്കുന്നത്.
രാജയോഗം ഉണ്ടെന്നു ചെറുപ്പം മുതൽക്കേ കേട്ടും അതു വിശ്വസിച്ചു വളരുന്ന ഒരു കുഞ്ഞിന് നേത്യത്വ ഗുണം കൂടുതലാകുന്നതും, ചൊവ്വാദോഷമുണ്ട് എന്നു കേട്ടു, അതു വിശ്വസിച്ചു വളരുന്ന പെണ്ണിനു വിവാഹം താമസിക്കാനിടയാകുന്നതും, നീ ഗുണം പിടിക്കില്ല എന്നു ആരുടെയെങ്കിലും ശാപം കേട്ടു വിശ്വസിച്ച ആളിന് ജീവിതത്തിൽ വിജയിക്കാനാവാതെ വരുന്നതും മറ്റും അത്തരം സ്ക്രിപ്റ്റുകളുടെ സ്വാധീനം കൊണ്ടാകാം.
POSITIVE SCRIPTS
നമ്മുടെ ആത്മവിശ്വാസം, ധൈര്യം, ഉത്സാഹം, സ്നേഹം, ഇഷ്ടങ്ങൾ, സത്യസന്ധത, സ്വഭാവദാർഢ്യം, വിജയം നേടാനുള്ള ആവേശം തുടങ്ങിയ ക്രിയാത്മക മനോഭാവങ്ങൾ നല്ല തലയിലെഴുത്തുകളാണ്. എനിക്കിതു സാധിക്കും "എന്നെ കൊള്ളാം - I am OK" എന്നുള്ള സ്വയം വിലമതിക്കുന്ന വിലയിരുത്തലാണ് പോസിറ്റീവ് സ്ക്രിപ്റ്റുകൾ.
NEGATIVE SCRIPTS
ഭയം, മടി, അകാരണമായ ഇഷ്ടക്കേടുകൾ, കോപം, ദേഷ്യം, പരാജയചിന്തകൾ, ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം, ഒഴിഞ്ഞുമാറൽ, മറ്റുള്ളവരെ കുറ്റപ്പെടുത്തുക, ഒരു കാര്യത്തിലും നന്മകാണാൻ സാധിക്കാതിരിക്കുക തുടങ്ങിയ നിഷേധ മനോഭാവങ്ങളെയാണ് മോശം തലയിലെഴുത്ത് എന്നു കണക്കാക്കുന്നത്. എനിക്ക് ഇതൊന്നും സാധിക്കില്ല “എന്നെ കൊള്ളില്ല - I am Not OK" എന്നുള്ള ഒരുതരം സ്വയം വിലകുറയ്ക്കുന്ന വിലയിരുത്തലാണ് നെഗറ്റീവ് സ്ക്രിപ്റ്റുകൾ.
Your script can be positive, negative, or a mix of both.
STROKE - തല്ലും തലോടലും
"തലയിലെഴുത്ത് തുടച്ചാൽ പോവില്ല' എന്ന പഴ ഞ്ചൊല്ലു കേട്ട് നിരാശപ്പെടരുത്. നിങ്ങളുടെ തലയിലെ ഴുത്തു മോശമാണെന്നു തോന്നിയാലും വിഷമിക്കരുത്, അതു മറികടക്കാനും ചില സൂത്രങ്ങളുണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട സൂത്രമാണ് സ്ട്രോക്ക് (STROKE.)
ഒരു വ്യക്തിയെ അംഗീകരിക്കുകയോ, നിരാകരിക്കു കയോ ചെയ്യുന്ന പ്രവൃത്തിയാണ് സ്ട്രോക്ക്.
നമ്മുടെ വേണ്ടപ്പെട്ടവരുടെ തലയിലെഴുത്തു മെച്ചപ്പെടാനും, അതുവഴി നമ്മുടെ സ്വന്തം തലയിലെഴുത്തു നന്നാവാനും നമുക്കു ചെയ്യാവുന്ന കാര്യമാണ് അവർക്ക് നല്ല സ്ട്രോക്കുകൾ കൊടുത്തു കൊണ്ടിരിക്കുക എന്നത്. അതിന് ആദ്യം സ്ട്രോക്കുകൾ എന്തെല്ലാം, ഏതെല്ലാം, എന്നൊക്കെ നമ്മൾ വിശകലനം ചെയ്തു മനസ്സിലാക്കണം, തുടർന്ന് അതു പരിശീലിക്കുകയും വേണം.
Types of STROKE
സ്ട്രോക്കുകൾ പലവിധമുണ്ട്. ഷേയ്ക്ക് ഹാൻഡ്, ആലിംഗനം, തലോടൽ തുടങ്ങി ശാരീരികമാകാം. വാക്കുകൾ കൊണ്ടാകാം, ആംഗ്യം കൊണ്ടു പോലും ആകാം. പുഞ്ചിരി, സൗഹ്യദം, പ്രശംസ, അഭിനന്ദനം, ആദരവ്, ആരാധന തുടങ്ങിയ പോസിറ്റീവ് സ്ട്രോ ക്കുകളുണ്ട്. ഗൗരവം, വിമർശനം, ശകാരം, കുറ്റപ്പെടു ത്തൽ, ഒഴിവാക്കൽ, അനാദരവ്, അവഗണന തുടങ്ങിയ നെഗറ്റീവ് സ്ട്രോക്കുകളുമുണ്ട്.
ഒരു വ്യക്തിയുടെ സ്ക്രിപ്റ്റ് നെഗറ്റീവോ പോസി റ്റീവോ ആക്കാൻ, അയാളറിഞ്ഞോ അറിയാതെയോ,
അയാൾക്കു ലഭിക്കുന്നതോ, കൊടുക്കുന്നതോ ആയ സ്ട്രോക്കുകൾക്കു സാധിക്കുമത്രെ.
സോപാധിക സ്ട്രോക്കുകൾ - ഒരാൾ ആഗ്രഹിച്ചതു പോലെയോ ആവശ്യപ്പെട്ടതു പോലെയോ ചെയ്താൽ പോസിറ്റീവും, മറിച്ചായാൽ നെഗറ്റീവും സ്ട്രോക്കു കൾ കൊടുക്കുന്നതും ലഭിക്കുന്നതുമായ അവസ്ഥ. (കാരറ്റ് & സ്റ്റിക്ക്)
നിരുപാധിക സ്ട്രോക്കുകൾ - ഒരാളെ വിലമതിക്കുന്നതിനാൽ, പകരം ഒന്നും പ്രതീക്ഷിക്കാതെ കൊടുക്കു ന്നതും ലഭിക്കുന്നതുമായ പോസിറ്റീവ് സ്ട്രോക്കുകൾ.
മാനസികാരോഗ്യമുള്ള ഏതൊരു വ്യക്തിക്കും, മറ്റുള്ളവരോട് ഇടപഴകി ജീവിക്കണമെങ്കിൽ "ഞാൻ" എന്നൊരു ഭാവം (അഹംഭാവം - Ego) കൂടിയേ തീരു. ആ ഭാവം നിലനിർത്താൻ അത്യാവശ്യം വേണ്ട ആഹാ രമാണ് സ്ട്രോക്കുകൾ.
Think of strokes as the "life sustaining food" for our ego to survive.
മറ്റു മനുഷ്യരുടെ ശ്രദ്ധയും അംഗീകാരവും സ്നേഹവും (പോസിറ്റീവ് സ്ട്രോക്കുകൾ) കൊതിക്കുന്നവരാണ് എല്ലാ മനുഷ്യരും. അതു കിട്ടാതെ വരുമ്പോഴാണ് നിഷേധ പ്രവർത്തികൾ കൊണ്ട് ആരുടെയെങ്കിലും നെഗറ്റീവ് സ്ട്രോക്കുകൾ എങ്കിലും നേടാൻ മനുഷ്യർ ശ്രമിക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള സ്ട്രോക്കു കൾ, തീരെ ലഭിക്കാതെ വന്നാൽ, ആ മനുഷ്യൻ ഒരു മാനസികരോഗി ആയി മാറും.
നിങ്ങൾ കൊടുക്കുന്നതും നിങ്ങൾക്കു ലഭിക്കുന്നതു മായ സ്ട്രോക്കുകളെക്കുറിച്ച് മനസ്സിലാക്കി പ്രവർ ത്തിച്ചാൽ, മറ്റുള്ളവരുമായി അർത്ഥപൂർണ്ണവും ഫല പ്രദവുമായി ഇടപെടാനും, ന്യായമായ ആവശ്യങ്ങൾ നടത്തിയെടുക്കാനും, നിങ്ങൾക്കും അനായാസം സാധിക്കും.
Auto-Suggestion
സ്വന്തം സ്ക്രിപ്റ്റ് എന്ന തലയിലെഴുത്ത് ശരിയല്ല എന്നു കണ്ടെത്തിയാലും വിഷമിക്കേണ്ട. അതു സ്വയം ശ്രമിച്ചാലും നിങ്ങൾക്കു മാറ്റിയെടുക്കാൻ സാധിക്കും.
നിരാശ ഉപേക്ഷിച്ച്, സ്വന്തം തലയിലെഴുത്തിനെയും, അതിനിടയാക്കിയ സാഹചര്യങ്ങളെയും വ്യക്തികളെയും അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. ഇനി അതിലെന്തെങ്കിലും നല്ല വശങ്ങൾ കണ്ടുപിടിക്കുക, അല്ലെങ്കിൽ അതിലെ സദുദ്ദേശം കണ്ടുപിടിച്ച് അത് വിലമതിക്കുക.
“എന്റെ തലയിലെഴുത്തു മാറ്റാൻ എനിക്കു സാധിക്കും"
“ഞാൻ അതിനു വേണ്ടി ശ്രമിച്ചു കൊണ്ടേയിരിക്കും"
സ്വന്തം ചിന്തകളിൽ ഇതു പതിവായി ആവർത്തിച്ചു സ്വയം പറയണം, അതിനാണ് Auto-Suggestion എന്നു പറയുന്നത്.
Tips for Effective Auto-Suggestion
1. Use Present Tense: Use present tense language, as if the desired outcome has already occurred.
2. Focus on the Positive: Emphasize what you want, rather than what you don't want.
3. Keep it Simple and Concise: Use short, simple affirmations that are easy to remember.
4. Repeat Regularly: Consistency is key; repeat your affirmations daily, ideally with emotion and visualization.
Auto-Suggestions to Overcome Negative Script
1. "I am capable and competent in all that I do."
2. "I trust myself and my abilities."
3. "I am worthy of love, respect, and happiness."
4. "I can and I will achieve my goals."
5. "I will try again and get it"
Remember, Auto-Suggestion is a powerful tool to reprogram your subconscious mind and over-come the ill effects of a negative script. Be patient, consistent, and kind to yourself as you work through this process.
George Kadankavil