Back to articles

ആത്മവിശ്വാസവും! ഇണയെ ആകര്‍ഷിക്കാനുള്ള കഴിവും !

March 07, 2024

ഇണയെ ആകര്‍ഷിക്കാനോ, തൃപ്തിപ്പെടുത്താനോ, തനിക്കു സാധിക്കാതെ വരുമോ എന്ന പേടിയും ആത്മവിശ്വാസക്കുറവും, വിവാഹം വൈകുതിന്‍റെ മറ്റൊരു പ്രധാന ഘടകം ആണ്.


തന്‍റെ രൂപവും ഭാവവും വ്യക്തിത്വവും അത്രയ്ക്ക് ആകര്‍ഷകമല്ല എന്നു കരുതുവരാണ് മിക്ക മനുഷ്യരും.

ഇണയെ
ആകര്‍ഷിക്കാനുള്ള സ്വന്തം കഴിവിനെക്കുറിച്ച് പലര്‍ക്കും സംശയമാണ്.


മറക്കരുത്, ഇണയെ ആകര്‍ഷിക്കാനുള്ള കഴിവു കൂടി നല്‍കിയാണ്, സൃഷ്ടാവ് ഓരോ ജീവിയെയും സൃഷ്ടിച്ചിരിക്കുന്നത്.


ആ സൃഷ്ടാവില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസം വേണം. സൃഷ്ടാവിന് നിങ്ങളെ കൊണ്ട് തക്കതായ ഏതോ ആവശ്യം
ഉള്ളതിനാലാണ് നിങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അതിനാവശ്യമായതെല്ലാം അതാതു സമയത്തു നിങ്ങള്‍ക്കു
നല്‍കപ്പെടും.


ജീവിതത്തിലെ ഓരോ തിക്താനുഭവങ്ങളും, നിങ്ങളുടെ കഴിവും പ്രാപ്തിയും വളര്‍ത്താന്‍ ലഭിച്ച അവസരമാണെന്നു മനസ്സിലാക്കുക.

അഹം അഥവാ ഞാന്‍ എന്ന ഭാവം ഉപേക്ഷിക്കണം. എന്നിട്ട് നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്കു നിങ്ങ
ളെക്കൊണ്ട് എന്തെങ്കിലും ഉപകാരമോ സന്തോഷമോ ലഭിക്കാന്‍ ഇടയാകുംവിധം ഉത്സാഹത്തോടെ പെരുമാറാന്‍
ശീലിക്കുക.

അങ്ങിനെ ഉത്സാഹമുള്ളവരോട് ചുറ്റുമുള്ളവര്‍ക്ക് ആകര്‍ഷണം തോന്നും. ഇണയെ ആകര്‍ഷിക്കാനും
ഈ ഉത്സാഹം സഹായിക്കും.


ഓരോ ദിവസവും പുതിയ ഒരു വാക്ക് എങ്കിലും മനസ്സിലാക്കി, അത് വേണ്ടവിധം ഉപയോഗിക്കാന്‍ പഠിച്ചെടുക്കുന്നതും ഉപകാരപ്രദമാണ്.

വിവിധ വിഷയങ്ങളെക്കുറിച്ച് നല്ല രീതിയില്‍ സന്ദര്‍ഭോചിതമായി സംസാരിക്കുകയോ,
വകതിരിവോടെ (Common Sense) സംഭാഷണം നിയന്ത്രിക്കുകയോ ചെയ്യുവരോട്, നമുക്കൊക്കെ ആദരവും ആകര്‍ഷണവും തോന്നാറില്ലേ?


പുതിയ ഏതെങ്കിലും അറിവോ കഴിവോ സിദ്ധിയോ, സ്വായത്തമാക്കും എന്നു ദൃഢനിശ്ചയം ചെയ്തു, ഉത്സാഹത്തോടെ
സ്ഥിരമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു ലഭിക്കുന്ന ഒരു സമ്മാനമാണ്, ആത്മവിശ്വാസം.


മാതാപിതാക്കളുടെ തുണയിലാണ് മക്കള്‍ വളര്‍ന്നു വരുന്നത്. എങ്കിലും സ്വന്തം മാതാപിതാക്കളോട് ഉള്ളതിലധികം ആത്മബന്ധം സ്വന്തം ഇണയോട് ഉളവാകും വിധമാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുത്. അതുകൊണ്ടു തന്നെ സ്വന്തം ഇണയില്ലാത്ത ഒരു ജീവിതം മനുഷ്യര്‍ക്ക് ഏറെ ക്ളേശകരമായിരിക്കും.


നിങ്ങളുടെ ജീവിതത്തില്‍ പരിപൂര്‍ണ്ണ വിശ്വാസത്തോടെ നിങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കിടുവാന്‍ ഇണയും
തുണയുമായി ഒരേയൊരാളെ മാത്രമെ ലഭിക്കുകയുള്ളു. അതാണ് നിങ്ങളുടെ ജീവിത പങ്കാളി.


എനിക്ക് അങ്ങിനെയൊരു ഇണയെ വേണമെന്നും, ആ ഇണയോടൊപ്പം എന്‍റെ ഇണയുടെ തുണ ആയിട്ടായിരിക്കും
ഇനി ഞാന്‍ ജീവിക്കുക എന്നും സ്വയം നിശ്ചയിച്ചുറപ്പിച്ചു പരിശ്രമിച്ചാല്‍, നിങ്ങള്‍ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നിങ്ങളുടെ ഇണയെ കണ്ടെത്താനും, ആകര്‍ഷിച്ചു സ്വന്തമാക്കാനും, നിങ്ങള്‍ക്കു സാധിക്കും.


വിവാഹം അന്വേഷിക്കുമ്പോള്‍, ഒരു റെഡിമെയ്ഡ് പങ്കാളിയെ അന്വേഷിക്കേണ്ട, ഒരിടത്തും കിട്ടില്ല!.

കിട്ടുന്ന ഇണയെ
ഉത്തമ പങ്കാളിയാക്കാന്‍ വേണ്ടി, സ്വയം എന്തു മാറ്റവും വരുത്താന്‍ നിങ്ങള്‍ തയ്യാറാകണം.

മാത്രമല്ല പങ്കാളിയില്‍ എന്തെങ്കിലും തിരുത്തപ്പെടേണ്ടതായി ഉണ്ടെന്നു വന്നാല്‍, അതെക്കുറിച്ച് കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ അരുത്.

പകരം പൂര്‍ണ്ണ പിന്തുണയോടെ, ഉത്സാഹപൂര്‍വ്വം കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച്
അതു നേടി കൊടുക്കാന്‍ നിങ്ങളും തയ്യാറായിരിക്കണം.

“Your earnest efforts with a little faith can move mountains”.

Always remember;

Your partner is not a "Perfect Product'' you bought with some "Guarantee or Warranty".

He or She is a person who continues to evolve depending on your actions & reactions.

സസ്നേഹം

ജോർജ്ജ് കാടൻകാവിൽ.

What is Profile ID?
CHAT WITH US !
+91 9747493248