Back to articles

വിവാഹം സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമോ? ! ..

March 07, 2024

അവിവാഹിതരുടെയെല്ലാം ഒരു പ്രധാന ആശങ്കയാണ്, ഒരു ജീവിതപങ്കാളി വരുന്നതോടെ തന്‍റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്നത്.

ഇതു നേരിടണമെങ്കില്‍ സ്വാതന്ത്ര്യം എന്താണെന്നും, കുടുംബം എന്തിനാണെന്നും, ഏകദേശ ബോദ്ധ്യമെങ്കിലും നമ്മുടെ ഉള്ളില്‍ ഉണ്ടായിരിക്കണം.


സ്വാതന്ത്ര്യം എന്ന പദത്തിനു രണ്ടു വശങ്ങളുണ്ട്.
Freedom from - ഏതെങ്കിലും അവസ്ഥയില്‍ നിന്നുള്ള സ്വാതന്ത്ര്യം.


Freedom for - എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം.


ഇതു രണ്ടും എനിക്കു മാത്രമായി ലഭിച്ചാല്‍ കുഴപ്പമില്ല എന്നാണ് നമ്മള്‍ വിശ്വസിക്കുന്നത്.

പക്ഷേ, എനിക്കു ചുറ്റുമുള്ള എല്ലാവര്‍ക്കും ഇതേ സ്വാതന്ത്ര്യം ഉണ്ടെങ്കിലോ?


അപ്പോള്‍, കയ്യൂക്ക് ഉള്ളവന്‍ കാര്യക്കാരന്‍ എന്ന മട്ടില്‍ എല്ലാവരും അവനവന് ഇഷ്ടമുള്ളത് ചെയ്യുന്ന അവസ്ഥയാകും.

തന്മൂലം കയ്യൂക്ക് ഇല്ലാത്തവരുടെ ജീവിതം ദുഃസ്സഹമാകും. അപ്പോഴവരെല്ലാവരും കൂടി സംഘടിച്ച് കയ്യൂക്കുള്ളവനെ കൈകാര്യം ചെയ്തു നശിപ്പിക്കാന്‍ ശ്രമിക്കും. അതു വിജയിച്ചാല്‍, ആ സംഘത്തിലുള്ളവര്‍, പിന്നീട് മറ്റുള്ളവരുടെ മേല്‍ തങ്ങളുടെ സംഘബലം പ്രയോഗിക്കും. അത് ദുഃസ്സഹമാകുവര്‍, പുതിയ സംഘം സൃഷ്ടിച്ചു തിരിച്ചടിക്കും.

എല്ലാ ദിവസവും ജീവന്മരണ പോരാട്ടം മാത്രമായി മാറും മനുഷ്യജീവിതം.


പണ്ട് പ്രാകൃത മനുഷ്യര്‍ക്ക്, ഇന്നത്തെപ്പോലെ വിവാഹം കുടുംബം തുടങ്ങിയ ചിട്ടകളൊും ഇല്ലായിരുന്നു. അവര്‍ അപ്പപ്പോള്‍ കിട്ടിയത് തിന്നും കുടിച്ചും, കരുത്തനു കാമം തോന്നുവരോട്, ആരുടേയും ഇഷ്ടാനിഷ്ടങ്ങള്‍ വകവെയ്ക്കാതെ ഇണചേര്‍ന്നും, വഴക്കടിച്ചും, അപ്പനില്ലാത്ത കുഞ്ഞുങ്ങളെ ജനിപ്പിച്ചും, ജീവിച്ചു വന്നു.

ഈ കയ്യാങ്കളി ജീവിതശൈലിയില്‍, താത്കാലിക സംഘങ്ങള്‍ തമ്മില്‍തല്ലിയും, കൊന്നും കൊലവിളിച്ചും, അനേകം മനുഷ്യരുടെ ജീവന്‍ തന്നെകളഞ്ഞുകുളിച്ചു.


അപ്പോഴാണ്, ഓരോ മനുഷ്യനും ജനനം മുതല്‍ ഒരു സംഘത്തിന്‍റെ ഭാഗമായി വളര്‍ന്ന്, അതിക്രമങ്ങള്‍ ഒഴിവാ
ക്കിയും പ്രതിരോധിച്ചും, എല്ലാവരുടേയും  നിലനില്‍പ്പു സാദ്ധ്യമാക്കുന്ന ഒരു സംവിധാനം, അത്യാവശ്യമായി വന്നത്.


ജന്മം കൊടുത്ത സ്ത്രീയും പുരുഷനും ചേര്‍ന്ന്, തങ്ങളുടെ കുഞ്ഞുങ്ങളെയും, നന്മതിന്മകള്‍ വേര്‍തിരിച്ചു നന്മയുടെ മാര്‍ഗ്ഗം സ്വീകരിച്ചു അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ പരിശീലിപ്പിക്കണം, എന്നു മനസ്സിലാക്കിയ അന്നത്തെ വിവേകികള്‍, ഈ പരിശീലനം പകരാന്‍ ഏറ്റവും ഉചിത മാര്‍ഗ്ഗമായി കണ്ടെത്തിയ സംവിധാനമാണ് - കുടുംബം.


അപ്പനും അമ്മയും ചേര്‍ന്നു വളര്‍ത്തുന്ന ഒരു കുഞ്ഞിന്, ജനിതകമായി ലഭിക്കുതിലും അധികം കഴിവുകള്‍, അപ്പനമ്മമാരുടെ മാതൃക കണ്ടു ലഭിക്കാന്‍ കുടുംബം എന്ന സംവിധാനം, വളരെ വളരെ പ്രയോജനകരമായി.


കുടുംബം എന്ന സംവിധാനം നിലവില്‍ വന്നപ്പോള്‍, അവിടെ ഒരു പുതിയ വികാരം കൂടി രൂപം പ്രാപിച്ചു സ്നേഹം


മനുഷ്യരില്‍ സ്നേഹം ഉണരുമ്പോള്‍, താന്‍ സ്നേഹിക്കുവര്‍ തന്റെ സ്വന്തം ആണെന്നു ചിന്തിക്കാനും, തനിക്കുള്ളതെല്ലാം മടികൂടാതെ അവര്‍ക്കു വിട്ടു കൊടുക്കാനും മനുഷ്യനു സാധിച്ചു. പരസ്പരം യോജിച്ചു പോകാനും, രമ്യതയില്‍ പെരുമാറാനും, ക്ഷീണം അറിയാതെ അദ്ധ്വാനിക്കാനും, ചില ഇഷ്ടങ്ങള്‍ സന്തോഷത്തോടെ ത്യജിക്കാനും ഒക്കെ സ്നേഹം പ്രേരിപ്പിക്കുമെന്നും മനുഷ്യര്‍ കുടുംബ ജീവിതത്തില്‍ നിന്നും അനുഭവിച്ചറിഞ്ഞു.


അപ്പനും അമ്മയും മക്കളും ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് ഒരു സംഘമായി ജീവിക്കുന്നതു വഴി സംഘത്തിലെ ഓരോരുത്തരുടെയും കഴിവും കരുത്തും മെച്ചപ്പെടുു എന്നും, ജീവിതം കൂടുതല്‍ ഭദ്രമാകുന്നു എന്നും അനേക കാലത്തെ അനുഭവങ്ങളിലൂടെ മനുഷ്യര്‍ കണ്ടെത്തി.


പ്രായത്തിന്‍റെ തികവില്‍ ഒരിണയെ കണ്ടെത്തി സ്വന്തം കുടുംബം സ്ഥാപിക്കുകയാണ് ഓരോ വ്യക്തിയുടെയും വളര്‍ച്ചയ്ക്കും, സമൂഹത്തിന്‍റെ സുസ്ഥിതിക്കും, ഏറ്റവും ഉചിതം എന്ന് കാലാന്തരങ്ങളിലെ പരീക്ഷണ നിരീക്ഷണങ്ങള്‍ മനുഷ്യവംശത്തിനു തെളിയിച്ചു തന്നിട്ടുണ്ട്.


മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും ചേര്‍ന്ന ശക്തമായ ഒരു അടിത്തറയാണ് കുടുംബം എന്ന സംവിധാനത്തിലെ ഓരോ അംഗത്തിനും ലഭിക്കുന്നത്.ജീവിതപ്രശ്നങ്ങളുടെ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചു പോകാതെ പിടിച്ചു നില്‍ക്കാനും, ഒഴുക്കിനെതിരെ പോലും നീന്തികയറാനും, വേണ്ട കരുത്തും ഊര്‍ജ്ജവും നമുക്കു ലഭിച്ചത് ഈ അടിത്തറയില്‍ നിന്നാണ്.പരസ്പരമുള്ള കരുതലും സഹകരണവും കൊണ്ടു ഈ അടിത്തറ ബലപ്പെടുത്തി സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്‍റെയും കടമയാണ്.അതിനേക്കാള്‍ ഉപരി സ്വന്തം നിലനില്പിന്‍റെ ആവശ്യവുമാണ്.


സ്വന്തം കുടുംബം ഇല്ലാതെ, ഒറ്റപ്പെട്ടു ജീവിക്കുന്ന വ്യക്തികള്‍, ഓരോരോ പ്രതിസന്ധികളില്‍, അതു നേരിടാനുള്ള കരുത്തും ഊര്‍ജ്ജവും ലഭിക്കേണ്ട, രക്തബന്ധത്തിന്‍റെ പിന്‍ബലമുള്ള അടിത്തറ ഇല്ലാത്തതിനാല്‍ പലപ്പോഴും തളര്‍ന്നു പോകാറുണ്ട്.ഇതവരെ നിരാശയിലാഴ്ത്തും. ഇവരുടെ നിരാശയെ മുതലെടുക്കാന്‍, മദ്യം മയക്കുമരുന്ന് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ഗുണ്ടായിസം തുടങ്ങി പലവിധ ഇടപാടുകളും വ്യാപാരങ്ങളും പ്രസ്ഥാനങ്ങളും ഒക്കെ അപ്പോഴിവരുടെ ചുറ്റും വന്നുകൂടി, ഇവരെ ചൂഷണം ചെയ്യും.

ഇതില്‍ പെട്ടുപോയാല്‍ പന്നെ സ്വാതന്ത്ര്യം എന്നത്, അവരുടെ സ്വപ്നം മാത്രമായി അവശേഷിക്കും.

കുടുംബത്തിന്‍റെ ശക്തമായ അടിത്തറയുള്ളവരെ തങ്ങളുടെ നിയമവിരുദ്ധ ഇടപാടുകള്‍ക്കു ലഭിക്കില്ല എന്നു വരുമ്പോള്‍, ആ വ്യക്തികളെ ഒറ്റപ്പെടുത്തി, അവരുടെ നിരാശയെ മുതലെടുക്കാനായി, ചില സൂത്രക്കാര്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗ്ഗമാണ് കുടുംബത്തോടുള്ള വിശ്വാസം നശിപ്പിച്ചു, ജീവിതത്തെക്കുറിച്ചു ഭയം ജനിപ്പിക്കുക എന്നത്.

ബോധപൂര്‍വ്വമായ ദുഷ്ട ലക്ഷ്യങ്ങള്‍ ഒന്നുമില്ലെങ്കില്‍ പോലും, സോഷ്യല്‍ മീഡിയകളില്‍ വരുന്ന ചില വീഡിയോകളും പരസ്യങ്ങളും മറ്റും കുടുംബ ജീവിതത്തെക്കുറിച്ചു ഭയം ജനിപ്പിക്കുന്നവയാണ്.

അതു സൃഷ്ടിച്ചവര്‍ക്ക്, തന്‍റെ സൃഷ്ടി വൈറലായി തനിക്ക് പ്രശസ്തിയോ അംഗീകാരമോ ധനമോ ലഭിക്കണം, അല്ലെങ്കില്‍ തന്‍റെ പ്രോഡക്ട് ചിലവാകണം, എന്നൊക്കെയേ ഉദ്ദേശം കാണുകയുള്ളു.

അതിനു വേണ്ടി കുടുംബം എന്ന അടിത്തറയെ ആക്രമിക്കുവരറിയുന്നില്ല, അവര്‍ സ്വന്തം അടിത്തറയും ഇളക്കുകയാണെന്ന്.

നിങ്ങള്‍ സൃഷ്ടിക്കപ്പെട്ടതും, വളര്‍ന്നതും, നിങ്ങളുടെ മനഃസ്സാക്ഷി രൂപപ്പെട്ടതും, ഒരു കുടുംബത്തിലാണ്.അതാണ് നിങ്ങളുടെ അടിത്തറ.

നിങ്ങളുടെ ശക്തിയുടെയും ഊര്‍ജ്ജത്തിന്‍റെയും സ്രോതസ്സും, നിങ്ങളുടെ കുടുംബം തന്നെ.

 സ്വന്തം അടിത്തറ ബലപ്പെടുത്തി സൂക്ഷിക്കേണ്ടത് നിങ്ങളുടെ നിലനില്പിന്‍റെ ആവശ്യമാണ്.

നിങ്ങളുടെ മാതാപിതാക്കളുടെ കാലം കഴിയും മുമ്പ്, സ്വന്തം കുടുംബം എന്ന നിങ്ങളുടെ അടിത്തറ സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകതയും ഇതു തന്നെയാണ്.

ഒരു പുതിയ കുടുംബത്തിന്‍റെ ഉദ്ഘാടനമാണ് വിവാഹം. അത് അച്ചടക്കം ആവശ്യമുള്ള ഉത്തരവാദിത്വം ജനിപ്പിക്കും, പക്ഷേ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുില്ല. എന്നു മാത്രമല്ല നിങ്ങളുടെ ജീവിതചക്രം പൂര്‍ത്തിയാകാന്‍ അവശ്യം വേണ്ട കരുത്തും ഊര്‍ജ്ജവും പകരുന്ന നിങ്ങളുടെ സ്വന്തം കുടുംബം എന്ന അടിത്തറയാണ് (A solid foundation) ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.

അതു വഴി, അടിത്തറയില്ലാത്ത ഒരു അവസ്ഥയില്‍ നിന്നും നിങ്ങള്‍ക്കു സ്വാതന്ത്ര്യം ലഭിക്കുന്നു എന്നതാണ് യാഥാര്‍ത്ഥത്തില്‍ സംഭവിക്കുത്.

ഇതില്‍ ഏതാണു നിങ്ങള്‍ക്കു വേണ്ടതെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇന്നു നിങ്ങള്‍ക്കുണ്ട്.

വേണമെങ്കില്‍ സ്വന്തം കുടുംബമില്ലാതെ, അപ്പപ്പോള്‍ തോന്നുതു പോലെ, തനിച്ചോ, സംഘമായോ ഒരു അപ്പൂപ്പന്‍താടി പോലെ ജീവിച്ചു, പഴയ പ്രാകൃതത്തിലേക്കു തിരിച്ചു പോകാം.

അല്ലെങ്കില്‍ നല്ല പ്രായത്തില്‍ തന്നെ ഒരിണയെ കണ്ടെത്തി, വിവാഹം ചെയ്ത്, സ്വന്തം കുടുംബം സൃഷ്ടിച്ചു, ഒരു ആല്‍മരം പോലെ, സ്നേഹത്തണലില്‍ വളര്‍ന്ന്, ജീവിതം ഭദ്രമാക്കാം.

അതിനുവേണ്ടി ഉത്തരവാദിത്വത്തോടെ അദ്ധ്വാനിക്കേണ്ടി വരും, പക്ഷേ, അത് സ്വാതന്ത്ര്യം നഷ്ടപ്പെടുത്തലല്ല, സ്വാതന്ത്ര്യം സംരക്ഷിക്കലാണ്.


"സ്നേഹമാണഖിലസാരമൂഴിയില്‍"

സ്നേഹമാണ് എല്ലാവിധ ബന്ധങ്ങളേയും ചേര്‍ത്തിണക്കി നിര്‍ത്തുന്നത്.

നിബന്ധനകളില്ലാതെ, അളക്കാതെയും കണക്കു പറയാതെയും പരസ്പരം സ്നേഹിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കും സ്വാതന്ത്ര്യം നഷ്ടപ്പെടുകയില്ല.

When you are in love, you feel FREE

 

സസ്നേഹം

ജോർജ്ജ് കാടൻകാവിൽ.

What is Profile ID?
CHAT WITH US !
+91 9747493248