ആശ്വാസ് ASWAS - Association of Single Women for Action and Self Help.
ഏകസ്ഥരായ വനിതകളുടെയും അവരുടെ കുട്ടികളുടെയും ക്ഷേമത്തിനായി പതിനെട്ടു വർഷം മുമ്പ് രൂപം കൊടുത്ത ഈ സംഘടന, 2003 മുതൽ എല്ലാ വർഷവും ഫെബ്രുവരി 2, “സിംഗിൾ വിമൻസ് ഡേ” ആയി ആഘോഷിച്ചു വരുന്നു.
ഭർത്താവ് നഷ്ടപ്പെട്ടവരും, വേർപിരിഞ്ഞവരും, തുണയറ്റ അവിവാഹിതരും മാത്രമല്ല, തുണയില്ലാത്തതിന്റെ വിഷമങ്ങൾ അറിയുന്ന, അവർക്ക് തുണയേകാൻ സന്മനസ്സുള്ള അനേകം സ്ത്രീകളും ഇപ്പോൾ ആശ്വാസിലെ അംഗങ്ങളാണ്.
അർഹരായ അംഗങ്ങൾക്കും അവരുടെ കുട്ടികൾക്കും ആശ്രിതർക്കും, വിദ്യാഭ്യാസം, ചികിത്സ, സാമ്പത്തിക സഹായം, കൂടാതെ കൗണ്‍സിലിങ്ങും നിയമോപദേശവും നൽകിവരുന്നു ഈ സംഘടന.
താമസിക്കാൻ ഇടമില്ലാതെ വന്നവരും, വീട്ടിൽ നിന്നും ഇറങ്ങിപോരേണ്ടി വന്നവരും ഒക്കെ ആയി, നിരവധി സ്ത്രീകൾക്ക്, അത്യാവശ്യ ഘട്ടത്തിൽ താല്ക്കാലിക താമസം കൊടുക്കുവാൻ ആശ്വാസിന്റെ ഷെൽട്ടറിന് കഴിഞ്ഞിട്ടുണ്ട്. വിധി വൈപരീത്യത്താൽ, വീടു വിട്ടിറങ്ങേണ്ടി വന്നാൽ കയറിച്ചെല്ലാനുള്ള ഒരു തറവാട് വീടാണ്, ആശ്വാസ് അംഗങ്ങൾക്ക് ഈ ഷെൽട്ടർ.
ആശ്വാസിന്റെ അംഗങ്ങൾ മാസത്തിൽ ഒരിക്കൽ വീതം ഒത്തു കൂടുകയും, വിഷമങ്ങളും, വിശേഷങ്ങളും പങ്കു വെച്ച് പരസ്പരം ആശ്വാസമായിത്തീരുകയും ചെയ്യുന്നു.
തന്നെപ്പോലുള്ളവരെ ആശ്വസിപ്പിക്കുന്നതിലൂടെ സ്വയം ആശ്വാസം നേടിയെടുക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളേയും സ്നേഹപൂർവ്വം ആശ്വാസ് സ്വാഗതം ചെയ്യുന്നു.
പ്രവർത്തിക്കാൻ മനസ്സുണ്ടായാൽ മതി പരിശീലനം ആശ്വാസ് നൽകുന്നു.
For this purpose ON 2nd FEB 2019 ASWAS IS ORGANISING A T.C.I WORKSHOP
ഏകസ്ഥ വനിതാ ദിനത്തോടനുബന്ധിച്ച് ആശ്വാസിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്നുണ്ട്. അവർക്ക് ഒരു സംഘമായി, പരസ്പര ധാരണയിലും, വിശ്വാസത്തിലും ഇടപഴകുവാനുള്ള പരിശീലനം നൽകുകയാണ് ഈ ശില്പശാല കൊണ്ട് ഉദ്ദേശിക്കുന്നത്.
ശില്പശാലയുടെ തീം –
ഞാൻ സ്വയം നയിക്കുന്നു,
മറ്റുള്ളവരേയും നയിക്കുന്നു.
ഞാൻ ഇപ്പോൾ എവിടെ?
ഇവിടെ നിന്നും എങ്ങോട്ട്?
എന്റെയും ആശ്വാസിന്റെയും
ഇനിയത്തെ ചുവടുകൾ ഏവ? . . .
എട്ടു രാജ്യങ്ങളിലായി ആയിരത്തിലധികം ചതുർദിന ശില്പശാലകൾ നടത്തിയ, T.C.I എന്ന മനഃശ്ശാസ്ത്ര മേഖലയിലെ വിദഗ്ദനായ, ഡോ തോമസ് ഏബ്രഹാമാണ് ശില്പശാല നയിക്കുന്നത്.
ഇദ്ദേഹം എം.ജി യൂണിവേഴ്സിറ്റിയിൽ ലൈഫ് ലോംഗ് ലേണിംഗ് വകുപ്പിന്റെ മുൻ തലവനായിരുന്നു.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കു മാത്രമാണ് ഈ ശില്പശാലയിൻ പങ്കെടുക്കാവുന്നത്.
മറ്റുള്ളവർക്ക് വേണമെങ്കിൽ മറ്റൊരു ശില്പശാല പിന്നീട് ഏർപ്പെടുത്താം. എണ്ണം പരിമിതപ്പെടുത്തണം എന്ന് തോമസ്സ് സാർ പ്രത്യേകം നിഷ്കർഷിക്കുന്നു.
യാതൊരു ഫീസും ഈടാക്കുന്നതല്ല, നോട്ട് ബുക്കും പേനയും കൊണ്ടു വരണം. ഇരുത്തി പഠിപ്പിക്കാനല്ല, ഉപയോഗപ്രദമായവ കുറിച്ചെടുക്കാനാണ്. ഡൈനാമിക് മാർഗങ്ങളാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. . .
“ഞാൻ ഒറ്റയാണ്,
എങ്കിലും ഞാൻ ഒരാളാണ്.
എനിക്ക് എല്ലാം ചെയ്യാനാവില്ല,
എങ്കിലും എനിക്ക് -
ചിലതൊക്കെ ചെയ്യാനാവും.
എല്ലാം ചെയ്യാൻ -
എനിക്ക് കഴിവില്ലാത്തതു കൊണ്ട്,
എനിക്കു ചെയ്യാവുന്നത് -
ചെയ്യുന്നതിൽ നിന്നും,
ഞാൻ പിന്മാറില്ല.”
- ഹെലൻ കെല്ലർ
താല്പര്യം തോന്നുന്നുണ്ടോ?
ഉടനെ വിളിച്ച് പേരു രജിസ്റ്റർ ചെയ്യുക.
Whatsapp your details to 92 493 92 534
OR Email your details to: [email protected]