മനുഷ്യന്‍ എന്താ മാഗ്നറ്റ് ആണോ?

ഇണയെ ആകര്‍ഷിക്കാന്‍, ഇനി ഞാനെന്താ

എന്‍റെ ശരീരത്തില്‍ കാന്തം വെച്ചു പിടിപ്പിക്കണോ? . . .

ബെത് ലെഹം വെബ്സൈറ്റിലെ എഡിറ്റോറിയല്‍ പേജില്‍, ഇണയെ ആകര്‍ഷിക്കാന്‍ എന്ന ലേഖനം കണ്ടിട്ടാണത്രെ ഇദ്ദേഹം എന്നെ വിളിച്ച് ഇതു ചോദിക്കുന്നത്.

മോനേ, കാന്തിയും കാന്തികശക്തിയും ഉള്ള ഒരു ജീവിയാണ് മനുഷ്യന്‍.

കാന്തം എല്ലാ വസ്തുക്കളെയും ആകര്‍ഷിക്കുന്നില്ലല്ലോ. ഒരു സ്ഥിരകാന്തത്തിന് (Permanent Magnet) അതിന്‍റെ അതേ ജനുസ്സില്‍ ഉള്ള മറ്റു ലോഹ വസ്തുക്കളെ (Ferromagnetic Metals) മാത്രമാണ് ആകര്‍ഷിക്കാന്‍ സാധിക്കുന്നത്. അങ്ങിനെ ആകര്‍ഷിച്ച് അടുപ്പിച്ച വസ്തുക്കള്‍ക്ക്, തന്‍റെ കാന്തികശക്തി കുറച്ച് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഒരു പേപ്പര്‍ ക്ലിപ്പ് എടുത്ത് മാഗ്നറ്റില്‍ ഉരസിയിട്ട് മറ്റൊരു ക്ലിപ്പിനടുത്തു കാണിച്ചു നോക്കൂ, 
ഉരസിയ ക്ലിപ്പിന് അല്പം കാന്തശക്തി ലഭിച്ചതായി കാണാം. 

കാന്തികശക്തി മാത്രമല്ല, ചൂടും തണുപ്പും വേണ്ടിവന്നാല്‍ വൈദ്യുതിയും ഇപ്രകാരം പകര്‍ന്നു നല്‍കാറുണ്ട്. നിഷ്ക്രിയമായിരുന്നാല്‍ തുരുമ്പു പിടിക്കാനും ഇടയാകാം.

ശ്രദ്ധിക്കണം : ശക്തി കൂടിയ കാന്തം കളിക്കാനുപയോഗിക്കരുത്, 

അത് ചിലപ്പോൾ മനുഷ്യ ശരീരത്തിന് ദോഷം ചെയ്യാനും സാദ്ധ്യതയുണ്ട്.

 

എന്തുകൊണ്ടാണ് ചില ലോഹങ്ങള്‍ മാത്രം കാന്തത്തില്‍ പറ്റുന്നത് എറിയാമോ?

ആ ലോഹങ്ങളുടെ ഘടന ചെറിയ ധ്രുവങ്ങള്‍ അടങ്ങിയ, വളരെ ചെറിയ കാന്തങ്ങളുടെ കണികകള്‍ കൊണ്ടുള്ളതാണ്. പക്ഷേ, ആ കണികകളുടെ കാന്തധ്രുവങ്ങള്‍ ഓരോന്നും വ്യത്യസ്ത ദിശകളിലേക്ക് തിരിഞ്ഞും 
മറിഞ്ഞും നിലകൊണ്ട്, അടുത്ത കണികയുടെ കാന്തികശക്തിയെ നിര്‍വീര്യമാക്കുന്നു.

അതു വഴി സ്വന്തം സംഘബലം നിഷ്ക്രിയമായി കാന്തികശക്തി കളഞ്ഞു കുളിക്കുന്നു. 

പക്ഷേ, ഒരു സ്ഥിരകാന്തമാകാന്‍ കെല്‍പ്പുള്ള ലോഹമാണത്. (ഉദാഹരണത്തിന്: Iron, Nickel, Cobalt, Steel തുടങ്ങിയവ. ഇവയ്ക്കുള്ളില്‍ അണുതലത്തിലുള്ള ചെറിയ കാന്തങ്ങളുണ്ട്, ഇവയെ Magnetic Domains എന്നു വിളിക്കുന്നു.) 

അങ്ങനെ അല്ലാത്ത അലുമിനിയം ചെമ്പു പോലുള്ള  ലോഹങ്ങളെ ആകര്‍ഷിക്കാന്‍ കാന്തത്തിനു കഴിയില്ല. എങ്കിലും അത്തരം ലോഹങ്ങളിലും, തന്‍റെ കാന്തികശക്തിയാല്‍ വൈദ്യുതി സൃഷ്ടിക്കാനും അതിനു ചുറ്റും കാന്തികവലയം രൂപപ്പെടുത്താനും കാന്തത്തിനു കഴിവുണ്ട്.


ഇതിന്‍റെ മറുവശം കൂടി ചിന്തിക്കണം, എല്ലാ ഇരുമ്പും കാന്തമായി മാറിയാല്‍ ലോകത്തിന്‍റെ പ്രവര്‍ത്തനം അവതാള
ത്തിലാകില്ലേ? ഓരോ ആണിയും, ഓരോ പാത്രവും, ഓരോ കാറും പരസ്പരം പറ്റിപ്പിടിച്ചാല്‍ എന്താകും അവസ്ഥ?

പ്രകൃതി എത്ര ബുദ്ധിപൂര്‍വ്വമാണ് ഓരോന്നും ചെയ്തു വെച്ചിരിക്കുന്നതെന്നു നോക്കൂ. പലവിധ ശക്തികള്‍ ഉള്ളില്‍ 
ഒതുക്കാനും, ആവശ്യം വരുമ്പോള്‍ മാത്രം പുറത്തെടുക്കാനും പാകത്തില്‍ ഒരുക്കി വെച്ചിരിക്കുന്നു. 

ഇനി ഭൗതികശാസ്ത്ര പ്രകാരം കാന്തം നിര്‍മ്മിക്കുന്നത് എങ്ങിനെയെന്നു നോക്കാം.

കാന്തശക്തി തീരേ കാണാനില്ലാത്ത ഒരു ഇരുമ്പുകഷണം (Ferromagnetic Metal) എടുത്ത്, അതിലെ ഈ കണികകളില്‍ ഭൂരിഭാഗത്തെയും ഒരേ ദിശയിലേക്ക് തിരിച്ചു പിടിച്ചു നിര്‍ത്താന്‍ സാധിച്ചാല്‍, ആ ഇരുമ്പു
കഷണം ഒരു സ്ഥിരകാന്തം (Permanent Magnet) ആയിത്തീരും.

ഒരു സ്ഥിരകാന്തത്തിന്‍റെ കാന്തശക്തി നഷ്ടപ്പെടുന്നത് എങ്ങിനെയെന്നും നമ്മള്‍ അറിയണം. അതില്‍ അടിക്കുകയോ, പലവട്ടം താഴെ വീഴുകയോ ചൂടാകുകയോ ഒക്കെ ചെയ്യുമ്പോഴാണ് കാന്തകണികകള്‍ തലതിരിഞ്ഞു സ്വന്തം ശക്തി നിര്‍വീര്യമായി വെറും ലോഹക്കഷണമായിപ്പോകുന്നത്.

ഭൗതികശാസ്ത്രത്തില്‍ (Physics) കാന്തശക്തി നഷ്ടപ്പെട്ട കാന്തത്തിനെ പുനരുജ്ജീവിപ്പിക്കുത് എങ്ങിനെയെന്ന് ഇനി നമുക്ക് നോക്കാം.

ശക്തിയേറിയ ഒരു കാന്തവലയത്തില്‍ കുറേ സമയം വെച്ചിരുന്നാല്‍ തലതിരിഞ്ഞുപോയ കണികകള്‍ സാവധാനം പുറത്തെ കാന്തവലയത്തിന്‍റെ ദിശയിലേക്കു, പട്ടാളക്കാര്‍ പരേഡിനു വന്നു നില്‍ക്കുന്നതു പോലെ വരിവരിയായി വന്നു നില്‍ക്കുമത്രേ.           

നിര്‍മ്മിക്കുന്ന കാന്തത്തിന് എത്ര ശക്തി ആവശ്യമുണ്ട് എന്നതനുസരിച്ച്, കൂടുതല്‍ ശക്തിയുള്ള വൈദ്യുതകാന്തം ഉപയോഗിക്കുകയോ, ഉരുക്കി വാര്‍ത്തെടുക്കുകയോ ഒക്കെ ചെയ്താണ്, വെറും ഇരുമ്പിനെ സ്ഥിരകാന്തമാക്കുന്നത്.

 

നമ്മള്‍ മനുഷ്യരുടെ കാര്യത്തിലും ഇതിനോട് ചില സാദൃശ്യങ്ങള്‍ തോന്നുന്നില്ലേ?

ചില മനുഷ്യര്‍ക്ക് മറ്റുള്ളവരെ നല്ല രീതിയില്‍ നന്മയോടെ ആകര്‍ഷിക്കാന്‍ എളുപ്പം സാധിക്കുന്നത് കണ്ടിട്ടില്ലേ.  സ്വന്തം വ്യക്തിത്വത്തിലെ കണികകളെ സ്നേഹപൂര്‍വ്വം അച്ചടക്കത്തില്‍ നിര്‍ത്താന്‍ സാധിക്കുന്നതു കൊണ്ട് അവരുടെ കണികകള്‍ ഒരേ ദിശയില്‍ ഒന്നിച്ചു നില്‍ക്കും. ആ കാന്തശക്തിയുടെ ഉറവിടമാണ് - സ്നേഹം.

ജീവിതത്തില്‍ തിരിച്ചടികളോ തിക്താനുഭവങ്ങളോ സംഭവിക്കുമ്പോഴാണ് മനുഷ്യന്‍റെ കണികകള്‍ വിഘടിച്ച് 
കാന്തികശക്തി കുറയുന്നത്.

കാന്തികശക്തി മാത്രമല്ല വൈദ്യുതിയും മനുഷ്യശരീരത്തിലുണ്ട്. പോസിറ്റീവും നെഗറ്റീവും മനോഭാവങ്ങളും ചിന്ത
കളും നമ്മളിലുണ്ട്. മനുഷ്യന്‍റെ ഓരോ ചിന്തയും തരംഗങ്ങളായി പ്രപഞ്ചത്തില്‍ ആലേഖനം ചെയ്യപ്പെടുമത്രെ. 

ചിന്തകള്‍ മാത്രമല്ല, നമ്മള്‍ പറയു ഓരോ വാക്കും, ചെയ്യുന്ന ഓരോ പ്രവൃത്തിയും അതിന്‍റേതായ തരംഗങ്ങള്‍ 
സൃഷ്ടിക്കുകയും അത് പ്രപഞ്ചത്തില്‍ നിലനില്‍ക്കുകയും ചെയ്യും.

നമ്മുടെ ചിന്തകളും, വാക്കുകളും, പ്രവൃത്തികളും തമ്മില്‍തമ്മില്‍ ഐക്യവും സ്നേഹവും ഉള്ളതാണെങ്കില്‍, 
അവ സൃഷ്ടിക്കുന്ന തരംഗങ്ങള്‍ പരസ്പരം ഇഴുകിച്ചേരും. സമാന ചിന്താഗതിയുള്ള മറ്റു മനുഷ്യര്‍ക്ക് അതിനോട് ഇഴുകിച്ചേരാന്‍ അത് ഇടയാക്കും. അവര്‍ നമ്മളിലേക്ക് ആകര്‍ഷിക്കപ്പെടും.

നമ്മുടെ ചിന്തകളും, വാക്കുകളും, പ്രവൃത്തികളും തമ്മില്‍ തമ്മില്‍ പൊരുത്തപ്പെടാത്തതോ, നീതിക്കു നിരക്കാത്തതോ, പ്രകൃതിവിരുദ്ധമോ, കൃത്രിമമോ, അസത്യമോ, അന്യായമോ ആണെങ്കില്‍, അവ സൃഷ്ടിക്കുന്ന തരംഗങ്ങള്‍ പരസ്പരം വിഘടിച്ചും വിരോധിച്ചും വിഷമിച്ചും പ്രപഞ്ചതരംഗങ്ങളോടു വരെ സമ്മര്‍ദ്ദത്തില്‍ നിലകൊള്ളും.

മറ്റാര്‍ക്കും അതിനോട് ഇഴുകിച്ചേരാന്‍ പറ്റാതെ വരും. നമുക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയാതെ വരുമെന്നു മാത്രമല്ല, ചിലപ്പോള്‍ അകന്നു പോകാനും ഇടയുണ്ട്.

 

അപ്പോൾ പിന്നെ നമ്മുടെ കാന്തികശക്തി എങ്ങനെ തിരിച്ചു പിടിക്കാം?

1. സ്നേഹം കണ്ടെത്തണം (Find Love Within):   വിദ്യാധനം പോലെ, കൊടുക്കും തോറും ഏറിടുന്ന ധനമാണ് സ്നേഹവും. ആദ്യം അവനവനോടു തന്നെ സ്നേഹത്തിലാകണം. നമുക്കു പറ്റിപ്പോയ അബദ്ധങ്ങള്‍, കേള്‍ക്കാനിടയായ കുറ്റപ്പെടുത്തലുകള്‍, മറ്റാരുമറിയാതെ നമ്മള്‍ മൂടിവെച്ചിരിക്കുന്ന രഹസ്യങ്ങള്‍ ഇവയൊക്കെയാണ് സ്വയം സ്നേഹിക്കുവാന്‍ തടസ്സമാകുന്ന കാര്യങ്ങള്‍. നമ്മളാരും അനാവശ്യമായി സൃഷ്ടിക്കപ്പെട്ടവരല്ല, പ്രപഞ്ച സംവിധായകന് ഏതോ ആവശ്യമുള്ളതു കൊണ്ടാണ് ഞാന്‍ ജനിച്ചത് എന്ന് മനസ്സിലാക്കി സ്വയം സ്നേഹിക്കണം, ബഹുമാനിക്കണം.

2. പരസ്പര ബന്ധം (Transactions): നല്ല മനുഷ്യരോടു സ്നേഹം തോന്നണം, അവരുടെ കാന്തിക,ശക്തിയോടു 
ചേർന്നു, അവരുടെ ഹൃദയം കാണാനും ഉചിതമായ പെരുമാറ്റം വഴി അവരുടെ ഹൃദയത്തെ സ്പര്‍ശിക്കാനും ശ്രമിക്കണം.

ദിവസവും 10 മിനിറ്റ് എങ്കിലും ഒരു മെഡിറ്റേഷന്‍ പ്രാര്‍ത്ഥന, ഒരു നല്ല സുഹൃത്ത് - അവരുടെ ആശയങ്ങളുമായി ഇടപെടുമ്പോള്‍, കാന്തത്തില്‍ ഉരസിയ പേപ്പര്‍ ക്ലിപ്പ് പോലെ, നമുക്കും കുറച്ച് സ്നേഹകണികളുടെ ആകർഷണശക്തി ലഭിക്കും.

3. ചിന്തകള്‍, വാക്ക്, പ്രവര്‍ത്തി ഇവ ഒരേ ദിശയിലാക്കുക 
(Aligning Thoughts Words and Actions): ഇന്ന് മുതല്‍ ഒരു ചെറിയ അച്ചടക്കം പാലിക്കുക. ചിന്ത - വാക്ക് - പ്രവൃത്തി മൂന്നും ഒരേ ദിശയില്‍ ആക്കണം. മനസ്സില്‍ വിചാരിക്കുന്ന നന്മ തന്നെ വാക്കില്‍ പറയുക, അതു പോലെ തന്നെ പ്രവര്‍ത്തിക്കുക. അപ്പോള്‍ ഉള്ളിലെ സ്നേഹത്തിന്‍റെ കണികകള്‍ എല്ലാം ഒരേ ദിശയില്‍ അണിനിരന്നു കരുത്താര്‍ജ്ജിക്കും.

4. സ്നേഹത്തിന്‍റെ കാന്തവലയത്തില്‍ നില്‍ക്കുക 
(Stay in the Magnetic Field of LOVE): അടി കൊണ്ടും വീണും ധ്രുവങ്ങള്‍ ചിതറിപ്പോയാലും ഒറ്റയ്ക്ക് നില്‍ക്കരുത്. 
ശക്തിയുള്ള ഒരു കാന്തവലയത്തില്‍ - നല്ല ഒരു കുടുംബത്തില്‍, നല്ല കൂട്ടായ്മകളില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുക. 
അപ്പോള്‍ പരേഡ് നില്‍ക്കുന്ന പട്ടാളക്കാരെ പോലെ നിങ്ങളുടെ ധ്രുവങ്ങളും ഒരേ വരിയിലേക്കു തിരിഞ്ഞു വരും. 

സ്നേഹമാണ് ആ കാന്തവലയം. സ്നേഹം കൊണ്ട് മാത്രമേ നമ്മുടെ ധ്രുവങ്ങള്‍ ഐക്യത്തിലാകൂ. നിങ്ങള്‍ വെറുമൊരു ഇരുമ്പുകഷണമല്ല, ഉറങ്ങിക്കിടക്കുന്ന ഒരു കാന്തമാണെന്ന് മറക്കരുത്.

കാന്തത്തിന്‍റെ ധ്രുവങ്ങള്‍ ഒരേ ദിശയില്‍ അണിനിരക്കുന്നതു പോലെ നമ്മള്‍ പുറപ്പെടുവിക്കുന്ന തരംഗങ്ങളും ഒരേ 
ദിശയില്‍ അണിചേരും. പക്ഷേ എല്ലാവരേയും ആകര്‍ഷിക്കാന്‍ ആര്‍ക്കും സാധിക്കാറില്ല. ഒരേ ജനുസ്സില്‍, ഒരേ തരംഗ ദൈര്‍ഘ്യത്തില്‍ നില്‍ക്കുന്നവരെയാണ് മനുഷ്യര്‍ക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്നത്.


മോനേ, ആകര്‍ഷണത്തെക്കുറിച്ചുള്ള നിന്‍റെ ചോദ്യത്തിന് ഇതൊക്കെയാണ് എനിക്ക് ലഭിച്ച ഉള്‍ക്കാഴ്ചകള്‍.

ഇതു പ്രകാരം ആലോചിച്ചാല്‍ :-  'ഇണയെ ആകര്‍ഷിക്കാന്‍ നിന്‍റെ ശരീരത്തില്‍ കാന്തം വെച്ചു പിടിപ്പിക്കുകയല്ല വേണ്ടത്. മോന്‍റെ ചിന്തയും  വാക്കും പ്രവൃത്തിയും ഒരേ ദിശയില്‍ ആക്കി, അഹംഭാവം ഉരുക്കിവാര്‍ത്ത്, ഇനി ഇടപെടുന്നവരോട് സഹജീവി സ്നേഹത്തോടെ ഉചിതമായി പെരുമാറിയാല്‍ മതി.'

ജീവിതം ഒരു വലിയ ചലച്ചിത്രമാണെു സങ്കല്പിച്ചാല്‍, അതിന്‍റെ തിരക്കഥയും സംവിധാനവും കാലാകാലങ്ങ
ളായി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് നമ്മളാരും അല്ല; മറിച്ച് ഒരു 'കോസ്മിക് ഡയറക്ടര്‍' അഥവാ പ്രപഞ്ച സംവിധായകനാണെന്ന ചിന്തയിലാണ് ഞാന്‍ ജീവിതത്തെ നോക്കിക്കാണുന്നത്.

ഈ പ്രപഞ്ചം സംവിധാനം ചെയ്ത സൃഷ്ടാവിന് നിങ്ങളെക്കൊണ്ട് ഏതോ ഒരു ദൗത്യം നിര്‍വ്വഹിക്കാനുള്ളതിനാലാണ് 
നിങ്ങള്‍ ഒരു പുരുഷനായോ സ്ത്രീയായോ ഇവിടെ ജനിച്ചത്.  മരണം വരെ ആ സംവിധായകന്‍ നിശ്ചയിച്ചു തരുന്ന റോളുകളില്‍ ആത്മാര്‍ത്ഥമായി അഭിനയിക്കുക എന്നതാണ് നമ്മുടെ ധര്‍മ്മം.

ഒരു റോളും മോശമല്ല, നിങ്ങളുടെ പ്രകടനത്തിലെ മികവും ആത്മാര്‍ത്ഥതയുമാണ് നിങ്ങളെ ശ്രദ്ധേയമാക്കുന്നത്. 
ഡയലോഗ്, ശബ്ദം, മുഖഭാവം, ശരീരഭാഷ,  ഇതൊക്കെ നിങ്ങളുടെ നിയന്ത്രണത്തിലാണ്. അതു മെച്ചപ്പെടുത്തിയാല്‍ നിങ്ങളെ കാണികള്‍ക്ക് ഇഷ്ടമാകും, കയ്യടിയും ലഭിക്കും.

അതിനു സഹായിക്കുന്ന ഒരു ശാസ്ത്രമാണ് ട്രാന്‍സാക്ഷണല്‍ അനലിസിസ്സ് അഥവാ TA.

സമയം ചിലവഴിച്ച് ഇതു പഠിച്ചെടുക്കാന്‍ നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍, ഞാന്‍ നിങ്ങളെ ഇതു പരിശീലിപ്പിക്കാം. 

Share this Story