സഹജീവികളുടെ സ്വഭാവ വിശേഷങ്ങൾ
TA-TB TRAINING MANUAL BY GEORGE KADANKAVIL
തൊഴിൽ, കുടുംബം, സൗഹൃദം, ഏതു രംഗത്തായാലും നിങ്ങളുടെ സംഭാഷണവും പെരുമാറ്റവും മെച്ചപ്പെടുത്തിയാൽ, നിങ്ങളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാകും. അതിനു സഹായിക്കുന്ന മനഃശാസ്ത്ര തത്വങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.
ഈ തത്വങ്ങൾ പരിചയപ്പെടുത്തുവാനും, പ്രയോഗിച്ചു പരിശീലിക്കുവാനും, മനുഷ്യരുടെ ഭാവം, അഹംഭാവം, സ്വഭാവം ഇവ മനസ്സിലാക്കി മറ്റുള്ളവരോട് ഫലപ്രദമായി ഇടപെടുവാനും, എങ്ങിനെ ഒരു ടീം ആയി പ്രവർത്തിക്കാം എന്നൊക്കെ, നിത്യജീവിതത്തിൽ അവശ്യം വേണ്ട പ്രായോഗിക പരിശീലനമാണ് ബെത്-ലെഹം TA-TB ശില്പശാലകൾ.
ഇതിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കു കൂടി വേണ്ടിയാണ് ഈ ഗ്രന്ഥം. ഇതു വായിച്ചു മനസ്സിലാക്കി പെരുമാറുന്നത്, നിങ്ങൾക്കു ഏതു ജീവിത സാഹചര്യവും നേരിടാനുള്ള കരുത്തു പകരും.