
പരസ്പരം കണ്ടപ്പോള്‍ വലിയ താല്പര്യം തോന്നിയില്ല, ആ ഒരു കെമിസ്ട്രി വര്‍ക്കൗട്ട് ആയില്ല!
വിവാഹാലോചനകളില് പലപ്പോഴും കേള്‍ക്കാറുള്ള ഒരു സ്ഥിരം പല്ലവിയാണിത്. നല്ല ജോലിയും കുടുംബ പാരമ്പര്യവുമുള്ള രണ്ടുപേര്‍ കണ്ടുമുട്ടുമ്പോഴും എന്തുകൊണ്ടാണ് ചിലപ്പോള്‍ ഈ 'കെമിസ്ട്രി' ഇല്ലാതെ പോകുന്നത്?
നമ്മള് ആദ്യ ഭാഗത്തില്‍ കണ്ടതുപോലെ, ഒരു കാന്തത്തിന്റെ ശക്തി നഷ്ടപ്പെടുന്നത് (Demagnetise ആകുന്നത്) പ്രതികൂല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ്. മനുഷ്യരിലും ഇതേ ഫിസിക്സ് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ജീവിതത്തിലെ മാനസിക സമ്മര്‍ദ്ദങ്ങള്‍, മുന്‍കാല പരാജയങ്ങള്‍, അല്ലെങ്കില്‍ ഭയങ്ങള്‍ മൂലം നമ്മുടെ ഉള്ളിലെ വൈകാരിക തരംഗങ്ങളുടെ ക്രമീകരണം തെറ്റി
പ്പോകുന്നു. സ്നേഹ കണികകള്‍ അണി മുറിയുന്നു. നമ്മള് അറിയാതെ തെ മറ്റുള്ളവരെ അകറ്റുന്ന ഒരു വികര്‍ഷണ ശക്തിയായി (Repulsion) മാറുന്നു.
ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാക്കാന്‍ Transactional Analysis (TA) എന്ന ശാസ്ത്രശാഖയുടെ സഹായത്തോടെ ഒരു ഉദാഹരണം നോക്കാം.
റോയിയുടെയും റിയയുടെയും പെണ്ണുകാണല്‍
ബയോഡേറ്റ പ്രകാരം രണ്ടുപേരും കട്ടയ്ക്ക് കട്ട നിൽക്കുന്ന മാച്ചാണ്. അവർ ഒരു കോഫി ഷോപ്പിൽ വെച്ച് കണ്ടുമുട്ടി.
മുൻപ് ഒരു പെണ്ണുകാണലിൽ, 'ചെറുക്കന് ഒരു ചുണയുമില്ല, ചുറുചുറുക്കുമില്ല' എന്ന് പറഞ്ഞ് ബന്ധം മുടങ്ങിയതിനാൽ, റോയിക്ക് ഇത്തവണ നല്ല ആശങ്കയുണ്ടായിരുന്നു. ഉള്ളിലെ ഈ ഭയം പുറത്തറിയാതിരിക്കാൻ, തന്റെ ചുണ കാണിക്കാനായി, പുതിയ തലമുറയിലെ കുട്ടികൾക്ക് പണം കൈകാര്യം ചെയ്യാൻ അറിയില്ല എന്ന രീതിയിൽ റിയയോട് കുറച്ച് ആധികാരിക ഭാവത്തിൽ സംസാരിക്കാൻ തുടങ്ങി.
തന്നെ വിലമതിക്കുന്ന, തന്നോട് സ്നേഹവും ബഹുമാനവുമുള്ള ഒരു തുല്യപങ്കാളിയെ പ്രതീക്ഷിച്ചു വന്ന റിയയ്ക്ക് ഈ സംസാരം തീരെ ഇഷ്ടപ്പെട്ടില്ല. വളരെ തണുത്ത മട്ടിൽ, അവൾ മറുപടികൾ ഒറ്റവാക്കുകളിൽ ഒതുക്കി, എത്രയും വേഗം ആ കൂടിക്കാഴ്ച അവസാനിപ്പിച്ചു.
ഇഷ്ടമായോന്നു വീട്ടുകാർ ചോദിച്ചപ്പോൾ റിയ പറഞ്ഞു, ആ ചെറുക്കനു ഭയങ്കര ജാഡയാണ്, സഹിക്കാൻ പറ്റില്ല.
റോയി അവന്റെ വീട്ടുകാരോടു പറഞ്ഞത്, ഓ അതു ശരിയാവില്ല. അവളു വന്നു മുഖം വീർപ്പിച്ചിരിന്നു, പെട്ടെന്നു സംസാരം നിർത്തി സ്ഥലം വിട്ടു. വീട്ടുകാരു നിർബന്ധിച്ചിട്ട് മനസ്സില്ലാ മനസ്സോടെ വന്നതായിരിക്കും.
ഇവിടെ എന്താണ് സംഭവിച്ചത്? നമുക്ക് അവരുടെ ട്രാൻസാക്ഷൻ അനലൈസ് ചെയ്യാം.
തന്റെ ചുണ പ്രകടിപ്പിക്കാനായി റോയി ഉപയോഗിച്ച വാക്കുകളും സ്വരവും ഭാവവും TA പ്രകാരം PARENT - ADULT - CHILD Ego States,, അതായത് പിതൃഭാവം - യുക്തിഭാവം - ശിശുഭാവം എന്നിവയില്‍, പിതൃഭാവത്തില്‍ നിന്നായിരുന്നു. അതും ഒരു Critical Parent Ego State-ല്‍ നിന്ന്.

TA പ്രകാരം, ഒരു Critical Parent Ego State-ല്‍ നിന്ന് വരുന്ന സംഭാഷണം മറുവശത്തുള്ളയാളിലെ ശിശുഭാവത്തിലാണ് ചെന്നുപതിക്കുക. അപ്പോള്‍ അയാള്‍ പ്രതികരിക്കുന്നത് മിക്കവാറും Rebellious Child Ego State-ല്‍ നിന്നായിരിക്കും.
ഒരു പെണ്ണുകാണല്‍ ശരിക്കും ഫലപ്രദമാകുന്നത്, സംഭാഷണം എപ്പോഴും ADULT ഈഗോയില്‍ ആരംഭിച്ച്, CHILD ഈഗോയിലെത്തി, സന്തോഷത്തിലും ഇഷ്ടത്തിലും സ്നേഹത്തിലും, Natural Child Ego യിലെത്തി സംവദിക്കാന്‍ സാധിക്കുമ്പോഴാണ്.
PARENT Ego -ക്ക് 2 വശങ്ങളുണ്ട്: Critical Parent, Nurturing Parent.
CHILD Ego - ക്ക് പല വശങ്ങളുണ്ട്: Compliant Child, Rebellious Child, Natural Child, Genius Child
ഈഗോ സ്റ്റേറ്റുകള്‍ പഠിച്ച് മനസ്സിലാക്കി സംസാരിക്കാന്‍ ശീലിക്കുന്നവര്‍ക്ക് മാത്രമേ, അവര്‍ ഇടപെടുവരെ സ്വാഭാവികമായി ആകര്‍ഷിക്കാന്‍ സാധിക്കൂ.
അത് നമുക്ക് നമ്മുടെ ജീവിതത്തിലും പ്രയോഗിക്കാം:
1. അഡല്‍റ്റ് ഈഗോ സ്റ്റേറ്റ് ഉണര്‍ത്തുക (Strengthen the Adult):
ആളുകളോട് സംസാരിക്കുമ്പോള്‍ ഒരു ഉപദേശിയുടെയോ (Parent) അല്ലെങ്കില്‍ പേടിച്ചരണ്ട കുട്ടിയുടെയോ (Child) ഭാവം വെടിയുക. വര്‍ത്തമാനകാലത്തില്‍ നിന്നു കൊണ്ട്, ശാന്തമായി കാര്യങ്ങളെ കാണുന്ന Adult (മുതിര്‍ന്ന വ്യക്തിഭാവം) എന്ന അവസ്ഥയിലേക്ക് മാറുക.
2. ശരീരത്തെ സ്വതന്ത്രമാക്കുക (Release Physical Blocks)::
ആകര്‍ഷണീയത നിങ്ങളുടെ വാക്കുകളില്‍ മാത്രമല്ല, ശരീര ഭാഷയിലുമുണ്ട്. നിങ്ങളുടെ ശരീരത്തെ റിലാക്സ്ഡ് ആക്കി മാറ്റുമ്പോള്‍ നിങ്ങളില്‍ നിന്ന് സ്വാഭാവികമായ ഒരു ആകര്‍ഷണശക്തിയും ഊഷ്മളതയും പുറത്തുവരും.
3. പോസിറ്റീവ് സ്ട്രോക്കുകള്‍ നല്‍കുക (The Power of Positive Strokes):
മറ്റുള്ളവര്‍ക്ക് പോസിറ്റീവ് ആയ വാക്കുകളും പുഞ്ചിരിയും അംഗീകാരങ്ങളും (Positive Strokes) നല്‍കുക.
4. Self Strokes or Auto suggestions:: എന്നെ കൊള്ളാം, എനിക്കിതു ചെയ്യാം, എനിക്ക് എന്നെ ഇഷ്ടമാണ്, തുടങ്ങിയ വാക്കുകള്‍ സ്വയം പറയുക. കണ്ണാടി നോക്കിയെങ്കിലും സ്വയം പുഞ്ചിരിക്കുക തുടങ്ങിയവയാണ് ഓട്ടോ സജഷനുകള്‍.
മറ്റുള്ളവരോട് ഉചിതമായ വിധം പെരുമാറുക എന്നത്, നിത്യജീവിതത്തില്‍ ഏതൊരാള്‍ക്കും എപ്പോഴും ആവശ്യമുള്ള ഒരു സാമര്‍ത്ഥ്യമാണ്. അത് സ്വന്തമാക്കാന്‍ Transactional Analysis പഠിക്കുന്നത് തീര്‍ച്ചയായും സഹായിക്കും.
ഇണയെ കണ്ടെത്താനും, ഇണയെ ആകര്‍ഷിക്കാനും, ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും നിങ്ങള്‍ തീര്‍ച്ചയായും പഠിച്ചിരിക്കേണ്ട ഒരു ശാസ്ത്രമാണ് Transactional Analysis.