പുരുഷന് കരുത്തും! സ്ത്രീക്ക് ത്രാണിയും!

മനുഷ്യാ നീയും ഒരു കാന്തമാണ്!  ഉറങ്ങുന്ന കാന്തം. നിന്നിലുറങ്ങുന്ന കാന്തത്തെ ഉണര്‍ത്താന്‍ നിനക്കും സാധിക്കും.

“Yes, You Too Can be Re-Magnetized”

ഭൂമിയിലെ കാന്തങ്ങള്‍ പെട്ടെന്ന് അശക്തമായാലോ?

ഒരു സുപ്രഭാതത്തില്‍ രാവിലെ നാം ഉണരുമ്പോള്‍ ഈ ഭൂമിയിലെ എല്ലാ സ്ഥിരകാന്തങ്ങളുടേയും കാന്തശക്തി ഇല്ലാതായെന്ന് ഒന്നു സങ്കല്‍പ്പിച്ചു നോക്കുക!

പവര്‍ പ്ലാന്‍റുകളിലെ ജനറേറ്ററുകളില്‍ വൈദ്യുതി ഉല്‍പ്പാദനം നിലയ്ക്കും, ലോകം ഇരുട്ടിലാകും. നമ്മുടെ ഫോണിലെ സ്പീക്കറും മൈക്കും നിശബ്ദമാകും, ഹാര്‍ഡ് ഡിസ്കുകളിലെ ഓര്‍മ്മകള്‍ മാഞ്ഞുപോകും. EV കാറും മെട്രോ ട്രെയിനും വിമാനവും വഴിയില്‍ നില്‍ക്കും. ആധുനിക സംസ്കാരത്തിന്‍റെ ആഡംബരങ്ങള്‍ ഒന്നൊന്നായി നിലച്ചു പോകും!

ഈ ലോകം ഒരു ചെറിയ കാന്തക്കഷണത്തിലാണോ തൂങ്ങിക്കിടക്കുന്നത് എന്നാശ്ചര്യം തോന്നിപ്പോകാം! 

പേടിക്കേണ്ട ഇതു സംഭവിക്കാനുള്ള സാദ്ധ്യത തീരേയില്ല.

പക്ഷേ ഈ ഭൗതിക സങ്കല്പത്തിനു നമ്മള്‍ മനുഷ്യരുടെ ജീവിതവുമായുള്ള ചില സാദൃശ്യങ്ങള്‍ മനസ്സിലാക്കി, നമ്മുടെ ജീവിതം എങ്ങിനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്ന് അന്വേഷിക്കാനായി, നമുക്ക് ഈ മാര്‍ഗ്ഗത്തിലൂടെ ഒന്നു സഞ്ചരിച്ചു നോക്കാം.


കാന്തത്തിന്‍റെ ഘടനയിലെ മൂന്ന് പ്രത്യേകതകള്‍

 

1.  ഒരിക്കലും പിരിയാത്ത ധ്രുവങ്ങള്‍ : 

ഒരു കാന്തത്തെ എത്ര ചെറുതായി മുറിച്ചാലും അതിനെ ഒറ്റ ധ്രുവം (Single Pole) മാത്രമാക്കി മാറ്റാനാവില്ല. കാരണം, മുറിയുന്ന ഓരോ കഷണത്തിലും, ഓരോ ആറ്റത്തിലും (Every Atom), വടക്കും തെക്കും ധ്രുവങ്ങള്‍ ഉണ്ടായിരിക്കും. ഇവയെല്ലാം ഒരേ ദിശയിലാകുമ്പോഴാണ് ആ ലോഹം കാന്തമാകുന്നത്. കണികകള്‍ പലദിശകളിലായാല്‍ വെറും ലോഹകഷണം. അതാണ്കാന്തിക ലോഹങ്ങള്‍ക്കു (Ferrous Metals) പ്രകൃതി കൊടുത്തിരിക്കുന്ന ഘടന.

2.  ഉള്ളിലെ ഒത്തൊരുമ : ഉള്ളിലുള്ള കോടിക്കണക്കിന് ചെറിയ കാന്തകണികകള്‍ (Magnetic Domains) ഒരേ ദിശയില്‍ അണിനിരക്കുതു കൊണ്ടാണ് ഒരു ഇരുമ്പ് കഷണം ശക്തമായ കാന്തമാകുന്നതും, മറ്റു കാന്തിക ലോഹങ്ങള്‍ അതിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നതും.

അത്തരം ചില മനുഷ്യരും നമുക്കിടയിലുണ്ട്. അവരോട് ഇടപെടുമ്പോള്‍ നമുക്കത് നേരില്‍ മനസ്സിലാകും. കാരണം അവരുടെ ചിന്തകളും വാക്കും പ്രവൃത്തികളും ഒരേ ദിശയില്‍ പ്രത്യക്ഷത്തില്‍ തന്നെ പ്രകടമായിരിക്കും. അതിനാല്‍ ഇടപെടുന്നവർക്കെല്ലാം അവരോട് ഒരാകര്‍ഷണം തോന്നും.

വളരെ പ്രധാനപ്പെട്ട ഒരു നേതൃത്വ ഗുണമാണിത്.

3.  ശക്തി നഷ്ടപ്പെടല്‍ :

ശക്തമായ ആഘാതങ്ങള്‍ തുടരെ ഏല്‍ക്കുകയോ, അടിക്കടി താഴെ വീഴുകയോ, അമിതമായി ചൂടാകുകയോ ഒക്കെ സംഭവിച്ചാല്‍, ഒരേ ദിശയിലേക്ക് അണിനിരന്നു നില്‍ക്കുന്ന കാന്തകണികകള്‍ പലദിശകളിലേക്കു ക്രമംതെറ്റി തിരിഞ്ഞ്, പരസ്പരം വികര്‍ഷിച്ച് ആ ലോഹത്തിന്‍റെ കാന്ത ശക്തി പുറത്തേക്കെടുക്കാന്‍ ലഭിക്കാതെ വരും. അങ്ങിനെ അതൊരു കാന്തമല്ലാതെയാകും.

ഇതേ പ്രക്രിയ തന്നെ പലപ്പോഴും മനുഷ്യരിലും സംഭവിക്കുുണ്ട്: 

തുടരെയുള്ള ആഘാതങ്ങള്‍ (ശക്തമായ തിരിച്ചടികള്‍): 

ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പരാജയങ്ങളും, തുടര്‍ച്ചയായി വരുന്ന തിക്താനുഭവങ്ങളും, ഒരു മനുഷ്യന്‍റെ ശുഭപ്രതീക്ഷകളെ തകിടം മറിക്കുന്നു. തന്മൂലം അയാളുടെ ആത്മവിശ്വാസം ചോര്‍ന്നുപോകും

അമിതമായ ചൂട് (കോപവും വിരോധവും):

അമിതമായ ചൂട് കാന്തികശക്തി ഇല്ലാതാക്കുന്നതുപോലെ, ഉള്ളില്‍ പുകയുന്ന കോപവും നിഷേധ ചിന്തകളും നമ്മുടെ മനസ്സിലെ പോസിറ്റീവ് ഊര്‍ജ്ജത്തെ (സ്നേഹകണികകളെ) ചിതറിച്ചു കളയുന്നു.

ദിശ തെറ്റല്‍ (വികര്‍ഷണം): മനസ്സിലെ സ്നേഹവും കാരുണ്യവും പരസ്പരം വികര്‍ഷിച്ച് അകന്നുപോകുമ്പോള്‍, മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള (സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള) നമ്മുടെ സഹജമായ കാന്തശക്തി നമുക്ക് നഷ്ടമാകുന്നു.

 

പുരുഷന് കരുത്ത്! 

സ്ത്രീക്ക് ത്രാണി!

സൃഷ്ടാവ് മനുഷ്യര്‍ക്ക് ജന്മംകൊടുത്തിരിക്കുന്നത്, ആണോ പെണ്ണോ ആയിട്ടാണ്.

രണ്ടിനും രണ്ട് തരം ശക്തിയും ശരീ
രവും ആണു നല്‍കിയതും.
അന്നന്നു വേണ്ടുന്ന ആഹാരം കണ്ടെത്താനും, ദുര്‍ഘട 
സ്ഥലങ്ങളില്‍ നിന്നു പോലും പ്രകൃതി വിഭവങ്ങള്‍ ശേഖരിക്കാനും, പെട്ടെന്നു ശക്തി എടുക്കാനും, ആപല്‍ഘട്ടങ്ങളില്‍  കരുത്തോടെ പ്രതികരിക്കാനും മറ്റുമായി, പുരുഷന് അധികമായി നല്‍കിയത് കരുത്ത് എന്ന ഗുണം ആണ്.


നിത്യ ജീവിതത്തില്‍ കൂടുതല്‍ സമയം ശ്രദ്ധയോടെ നില്‍ക്കേണ്ട നിരവധി സാഹചര്യങ്ങളുണ്ട്, അപ്പോഴൊക്കെ 
തളരാതെ ശ്രദ്ധചെലുത്താനും, വേദന സഹിക്കാനും, 
ദീര്‍ഘകാലം കാത്തിരിക്കാനും, കൂടെയുള്ളവരെ പരിചരിക്കാനും, എന്തിനു ദൈവം സൃഷ്ടിക്കു മനുഷ്യനു ജന്മം കൊടുത്തു വളര്‍ത്താനും മറ്റും ഉദ്ദേശിച്ച്, സ്ത്രീക്ക് ദൈവം അധികമായി നല്‍കിയത് ത്രാണി എ ഗുണം ആണ്.


പണ്ട് പണികളെല്ലാം കരുത്തിന്‍റേതായിരുന്നു.  ഇന്ന്
കരുത്താവശ്യമുള്ള പണികള്‍ ചെയ്യാന്‍ യന്ത്രങ്ങൾ വന്നു.

 യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടത്, പണിതീരും വരെ ശ്രദ്ധയോടെ മിനക്കെട്ട് ഇരിക്കാനുള്ള ത്രാണിയാണ്.


അതുകൊണ്ടാണ് ഇന്ന്  തൊഴില്‍ സ്ഥലങ്ങളില്‍ ത്രാണിക്ക് 
കൂടുതല്‍ പ്രാധാന്യം വന്നതും സ്ത്രീകള്‍ തൊഴിലില്‍ മുന്നേറിയതും.


പക്ഷേ ഇത്രയൊക്കെ ആയപ്പോള്‍ ചിലരൊക്കെ കുറച്ച് 
അഹങ്കാരത്തോടെ ചിന്തിക്കാന്‍ തുടങ്ങി.

'എനിക്ക് സ്വയം 
പര്യാപ്തതയായി, ഇനി ആരുടെയും ആവശ്യമില്ല, ഞാന്‍ 
ഒറ്റയ്ക്ക് പൂര്‍ണ്ണമാണ്, ഇനി എന്തിനാ, വെറുതെ ഒരു ജീവിത പങ്കാളിയെ കൂടി കണ്ടുപിടിച്ചു കൂടുകൂട്ടി ഓരോ പ്രാരാബ്ദം എടുത്തു തലയില്‍ വെക്കുന്നത്.

വരുമാനം ഒന്നുമില്ലാതെ, ചിലവുകൾ മാത്രം വരുന്ന കുടുംബ കാര്യങ്ങള്‍ക്ക്, എന്തിനാ വെറുതേ സമയം കളയുന്നത്, എിങ്ങനെ ലാഭ
നഷ്ടങ്ങളുടെ കണക്കു നോക്കുമ്പോള്‍, ഒറ്റയ്ക്കു ജീവിക്കുന്നതാണ് ലാഭം എന്നും ചിന്തിക്കുന്നവരുണ്ട്.


മനുഷ്യര്‍ ഇങ്ങനെ, ഒരു ഒറ്റ ധ്രുവമാകാന്‍ ശ്രമിച്ചാലോ?


കാന്തിക ശക്തിയുള്ള ലോഹങ്ങള്‍ക്കു ഒറ്റ ധ്രുവമാകാന്‍ 
ഒരിക്കലും സാധിക്കില്ല. എത്ര മുറിച്ചു മാറ്റിയാലും മറ്റേ അറ്റം താനേ ഒരു എതിര്‍ ധ്രുവം ആയി മാറും.

പക്ഷേ അതിന്‍റെ വലുപ്പവും കരുത്തും കുറയും. ഇനി ചൂടോ 
ആഘാതങ്ങളോ വഴി സമ്മര്‍ദ്ദം കൊടുത്തു മറുധ്രുവത്തില്‍ 
നിന്ന് ഒഴിച്ചുമാറ്റാന്‍ ശ്രമിച്ചാലോ?

ഉള്ളിലെ കാന്തകണി
കകളുടെ ഒത്തൊരുമ ഇല്ലാതെയായി കാന്തശക്തി മാത്രമേ 
നഷ്ടപ്പെടുകയുള്ളു.

പക്ഷേ കണികളിലെല്ലാം രണ്ടു 
ധ്രുവങ്ങളും നിലനില്‍ക്കും.

 

പുരുഷന്‍റെ കരുത്തും ത്രാണിയും: 

പുരുഷന്‍ ഏറെനാള്‍ 
വൈകാരികമായ പങ്കാളിത്തമില്ലാതെ (മറുധ്രുവമില്ലാതെ) 
ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ബാഹ്യമായ കരുത്ത് (strength) 
കൊണ്ട് പലതും നേടുമായിരിക്കും. 

പക്ഷേ, പ്രതിസന്ധി
കളെ ഉള്ളില്‍ നിന്നു താങ്ങിനിര്‍ത്താനുള്ള ആന്തരികമായ ത്രാണി (Endurance) ജീവിതം ആവശ്യപ്പെടുമ്പോള്‍ അവന്‍ തളർന്നു പോകുന്നു.


സ്ത്രീയുടെ ത്രാണിയും കരുത്തും: സ്ത്രീ ഏറെനാള്‍ ഒറ്റയ്ക്ക് പോരാടുമ്പോള്‍ തന്‍റെ ആന്തരികമായ ത്രാണി കൊണ്ട് വലിയ പ്രതിസന്ധികളെപ്പോലും താങ്ങും.

പക്ഷേ, ജീവിതത്തില്‍ ബാഹ്യമായ ലോകത്തോട് പൊരുതാനുള്ള 
കരുത്ത് ആവശ്യം വരുമ്പോള്‍, ഒരല്പം ഉള്‍ക്കരുത്തു പോലും കണ്ടെത്താനാവാതെ അവളും വിഷമിക്കുന്നു.


ഇല്ലാത്തതിനെ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന തളര്‍ച്ച 
(The exhaustion of forcing symmetry)

തന്‍റെ ഉള്ളില്‍ ഇല്ലാത്ത, അല്ലെങ്കില്‍ പ്രകൃതി തനിക്ക് നല്‍കാത്ത, മറുധ്രുവത്തിന്‍റെ സവിശേഷതകള്‍ മറ്റു വഴികളിലൂടെ നേടാനായി ചില മനുഷ്യര്‍ തങ്ങളുടെ ഊര്‍ജ്ജവും 
ധനവും ചെലവഴിച്ചു പോരാടാറുണ്ട്.

ഈ നിരന്തരമായ പോരാട്ടമാണ് അവരുടെ ഉള്ളിലെ സ്നേഹ കണികകളുടെ 
ഒത്തൊരുമ ചിതറിച്ചു കളയുന്നത്.

ആഘാതങ്ങളും, വഞ്ചനകളും, ഏകാന്തതയും അനുഭവിക്കുമ്പോള്‍ മനസ്സിലെ സ്നേഹ കണികകള്‍ പല ദിശകളിലേക്ക് ചിതറി ആകര്‍ഷണശക്തി നഷ്ടപ്പെടുന്നൂ.

ആകര്‍ഷണശക്തി നഷ്ടപ്പെടുമ്പോള്‍ മറ്റുള്ളവര്‍ അവരെ ഒഴിവാക്കും, അങ്ങനെ ജീവിതം കൂടുതല്‍ വിരസവും ഏകാന്തവുമായി മാറുന്നു.


തന്‍റെ ഉള്ളിലെ സവിശേഷതകളെ (കരുത്തായാലും ത്രാണിയായാലും) അംഗീകരിക്കുന്നതിനൊപ്പം, തനിക്ക് ചുറ്റുമുള്ള മറുധ്രുവങ്ങളെ (മറ്റ് മനുഷ്യരെ, സ്നേഹത്തെ, ബന്ധങ്ങളെ) ഉള്‍ക്കൊള്ളാന്‍ സാധിക്കുമ്പോഴാണ് മനുഷ്യന് തന്‍റെ കാന്തശക്തി വീണ്ടെടുക്കാന്‍ കഴിയുന്നത്.

വീണ്ടും എങ്ങനെ, ശക്തമായ ഒരു കാന്തമായി മാറാം?

ഭൗതികശാസ്ത്രത്തില്‍ ദുര്‍ബലമായ ഒരു കാന്തത്തെ 
ശക്തിപ്പെടുത്താന്‍ രണ്ട് ഘട്ടമുണ്ട്.

1. ഉരുക്കി വാര്‍ക്കുന്നു (Melting Phase): 

ആദ്യം അതിനെ 
Curie Temperature വരെ ചൂടാക്കി ഉരുക്കണം. അപ്പോള്‍ അതിന്‍റെ കടുംപിടുത്തങ്ങളും അഴുക്കും അലിഞ്ഞുപോകും.


മനുഷ്യരിലും ഇതുതന്നെ വേണം. എനിക്ക് ഒറ്റയ്ക്ക് എല്ലാം ചെയ്യാന്‍ കഴിയും, പിന്നെന്തിനു ഞാന്‍ ആരോടെങ്കിലും  ക്ഷമിക്കണം. എനിക്ക് പ്രതികാരം ചെയ്യണം എന്ന 
അഹംഭാവം ഉരുകണം. സ്വന്തം വീഴ്ചകളും സങ്കടങ്ങളും 
തുറന്നു ഏറ്റു പറയുന്ന ആത്മാര്‍ത്ഥത വഴിയാണ് ഈ 
ഉരുകൽ സാധ്യമാകുന്നത്. (Counseling)


2. പുനര്‍-കാന്തികരണം (Remagnetization):

ഉരുകിയ ലോഹത്തിന് സ്വയം ശക്തി വീണ്ടെടുക്കാന്‍ കഴിയില്ല. 
പുറത്തുനിന് ശക്തമായ ഒരു കാന്തികവലയം (Magnetic Field) വേണം. ആ വലയത്തില്‍ വെച്ച് തണുപ്പിക്കുമ്പോള്‍ മാത്രമേ കണികകള്‍ വീണ്ടും ഒരേ ദിശയില്‍ അണിനിരക്കൂ.


മനുഷ്യന് ഇങ്ങനെ പുനരുജ്ജീവനം ലഭിക്കാൻ, കാന്തിക വലയത്തിനു സമാനമായ സ്നേഹവലയങ്ങളില്‍ ജീവിക്കുക എന്നതാണ് ചെയ്യേണ്ടത്. അതിന് സാധിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്നു ശ്രദ്ധിക്കാം.

പ്രപഞ്ചത്തിലെ ഏറ്റവും കരുത്തുറ്റ സ്നേഹവലയമാണ് ദൈവസ്നേഹം


ഏറ്റവും ശക്തിയുള്ള കാന്തികവലയം ദൈവസ്നേഹ
ത്തിന്‍റെ വലയം മാത്രമാണ്.

ഈ വലയത്തില്‍ വരുന്ന
മനുഷ്യന് മറ്റൊരു വലയത്തിന്‍റെയും ആവശ്യമില്ലാതെ തന്നെ പൂര്‍ണ്ണനാകാന്‍ കഴിയും.

ആ സ്നേഹത്തെ സ്വന്തം 
ഹൃദയത്തിലേക്ക് സ്വീകരിക്കാന്‍ തയ്യാറാകുന്ന മനുഷ്യനു, 
എല്ലാവരോടും നിരുപാധികം ക്ഷമിക്കാന്‍ അനായാസം 
സാധിക്കുന്നു. പിന്നെ അയാള്‍ക്ക് ജീവിതത്തില്‍ ആരോടും 
വിരോധമില്ല, പ്രതികാരമില്ല.

'അവരോട് ദൈവം ചോദിച്ചു 
കൊള്ളും' എന്നു പറഞ്ഞു പോലും ആശ്വസിക്കേണ്ടതില്ല.


ആ ചിന്തയില്‍ പോലും നേര്‍ത്ത പ്രതികാരത്തിന്‍റെ തണുപ്പുണ്ട്. അത് പോലും ഉപേക്ഷിക്കുമ്പോഴാണ് മനുഷ്യന്‍ സ്വയം ഉരുകി ദൈവസ്നേഹത്താല്‍ വാര്‍ത്തെടുക്കപ്പെട്ട കരുത്തുറ്റ സ്ഥിരകാന്തമായി തീരുന്നത്.


അപ്പോള്‍ മുതല്‍ നമ്മള്‍ ദൈവത്തെ അനുസരിക്കുത് 
ശിക്ഷിക്കും എന്ന ദൈവഭയം കൊണ്ടല്ല, ദൈവസ്നേഹം 
കൊണ്ടു മാത്രമാണ്.

ഭയം കൊണ്ട് അനുസരിക്കുന്നവര്‍ അടിമകളാണ്, സ്നേഹം കൊണ്ട് അനുസരിക്കുന്നവര്‍ സ്നേഹിതരും, പങ്കാളികളും മക്കളുമാണ്.


ഏറ്റവും പൂര്‍ണ്ണതയുള്ള അനുഭവം, ദൈവാനുഭവമാണ്. അതെന്നും നമ്മുടെ കൂടെയുണ്ടായിരിക്കും. മനസ്സു തുറന്നു ഒന്നു വിളിച്ചാല്‍ മതി.

God is Just a Prayer Away.

 

അടുത്തത്:

ഒരു പുതിയ കുടുംബം (Tge Dynamic Dyad)

ദൈവസ്നേഹത്തില്‍ ഉറച്ചു നിന്നു കൊണ്ട്തന്നെ, ചിലര്‍ തന്‍റെ പൂരകമായ, വിപരീത ധ്രുവത്തെ ആകര്‍ഷിച്ചു കണ്ടെത്തി പുതിയ കുടുംബം തുടങ്ങുന്നു. 


രണ്ട് ധ്രുവങ്ങള്‍ക്കിടയിലെ നിരന്തരമായ സ്നേഹപ്രവാഹം 
ഇരുവര്‍ക്കും പുതിയ ലക്ഷ്യവും ശക്തിയും നല്‍കുന്നു.


ഇവിടെ കരുത്തും ത്രാണിയും ചേര്‍ന്നു ജീവിതം പൂര്‍ണ്ണമാകുന്നു. സ്നേഹമാണ് മനുഷ്യന്‍റെ കാന്തിക വലയം.

മൂന്നാമത്തെ വലയം:

ഒരു സ്നേഹ സമൂഹം 
(The Collective Matrix)


ദാമ്പത്യത്തിലേക്ക് പോയില്ലെങ്കിലും സ്ത്രീ-പുരുഷ ഊര്‍ജ്ജങ്ങള്‍ സന്തുലിതമായ നല്ല സമൂഹം രൂപപ്പെടുത്തി അതിന്‍റെ ഭാഗമാകുക. ഒരു കാന്തം ഒറ്റയ്ക്ക് ശക്തമാണ്, പക്ഷേ ഇരുപത് കാന്തങ്ങള്‍ ഒരേ ദിശയില്‍ വെച്ചാലോ?

അവയുടെ സംഘബലം വര്‍ദ്ധിച്ച്, വലയം കരുത്തുറ്റതാകും. 
അത്തരം സഹോദരങ്ങളുടെ കൂട്ടായ്മക്ക് മനുഷ്യരെ സന്തുലിതമായി നിലനിര്‍ത്താനാവും.

 

ഈ കാന്തം നിങ്ങളോട്, എന്താ പറയുന്നതെന്നു കൂടി, പ്രത്യേകം ശ്രദ്ധിക്കൂ!


വടക്കും തെക്കും വലുതോ ചെറുതോ അല്ല, രണ്ടും ചേർന്നാലേ കാന്തം പൂര്‍ണ്ണമാകൂ.

കരുത്തും ത്രാണിയും ചേർന്നാലേ ജീവിതം പൂര്‍ണ്ണമാകൂ.


കാന്തം കണക്കു കൂട്ടുന്നില്ല, അത് ആകര്‍ഷിക്കുന്നു. 


മനുഷ്യന്‍ മാത്രം കണക്കുകൂട്ടി ലാഭനഷ്ടങ്ങള്‍ ചിന്തിച്ച് 
ആകര്‍ഷിക്കാനും ആകര്‍ഷിക്കപ്പെടാനും മറന്നു പോകുന്നു.


ഭൂമിയിലെ കാന്തങ്ങള്‍ക്കു ശക്തി നഷ്ടപ്പെട്ടാല്‍ ഭൗതികലോകം താറുമാറാകും.

മനുഷ്യ ഹൃദയങ്ങളിലെ സ്നേഹമാകുന്ന കാന്തം നഷ്ടപ്പെട്ടാല്‍ മാനവികത എന്നത് അനാകര്‍ഷകമാകും.


നിങ്ങള്‍ വെറും ഇരുമ്പുകഷണമല്ല, ഉറങ്ങിക്കിടക്കുന്ന ഒരു കാന്തമാണ്.

സ്നേഹം കൊടുത്ത് ഒന്ന് ഉണര്‍ത്തിയാല്‍ മതി, നിങ്ങള്‍ക്കും സഹജീവികളെ ആകര്‍ഷിക്കാന്‍ സാധിക്കും.


"Yes Anyone Can Become Attractive, You Too Can"

Share this Story