ഏതൊരു വ്യക്തിയുടെയും വിവാഹംനടക്കണമെങ്കില്‍ ആദ്യം ആരെങ്കിലും അതെക്കുറിച്ച് ആലോചിക്കണം. സ്വയംആലോചിക്കണം, പിന്നെ വീട്ടുകാരോടും, വേണ്ടപ്പെട്ടവരോടും കൂടിയാലോചിക്കണം.പങ്കാളിയാകാന്‍ പറ്റിയ ആളെ കണ്ടു കിട്ടണം, അവരുടെ വീട്ടുകാരോടും, വേണ്ടപ്പെട്ടവരോടും ആ താല്പര്യം അറിയിക്കണം, അവര്‍ക്കും ഇതെക്കുറിച്ച്കൂടിയാലോചിക്കണം. ഇങ്ങനെ പല തലങ്ങളില്‍ ആലോചിച്ച് ഉരുത്തിരിഞ്ഞു വരുന്നതാണ്അറേഞ്ച്ഡ് മാര്യേജ് എന്ന സംഭവം.
വിവാഹത്തിനു നിയമ സാധുത കിട്ടണമെങ്കില്‍ ബന്ധപ്പെട്ട അധികാരികളുടെയും അംഗീകാരം ലഭിക്കണം, അതിന് അവരോട്ആലോചിക്കുകയും, അവരുടെ നടപടിക്രമങ്ങള്‍ പാലിക്കുകയും വേണം. സാക്ഷികള്‍ വേണം. ചുരുക്കത്തില്‍, ഒരാള്‍ക്ക് സ്വന്ത ഇഷ്ടപ്രകാരം തനിച്ച് ചെയ്യാന്‍ സാധിക്കാത്ത ഒരു കാര്യമാണ് അയാളുടെ വിവാഹം.
വിവാഹാലോചന രീതികളിൽ ഈ ആധുനിക കാലത്ത് ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. ബെത്-ലെഹം മാട്രിമോണിയലിനെ സംബന്ധിച്ച്, കുടുംബങ്ങളുടെ പങ്കിന് ഞങ്ങൾ വലിയ പ്രാധാന്യം നൽകുന്നു. മാതാപിതാക്കളോടോ രക്ഷിതാക്കളോടോ നേരിട്ട് സംസാരിക്കുകയും, വിവാഹാർത്ഥിയുടെ അറിവും സമ്മതത്തോടും കൂടിയാണ് അയാളുടെ പ്രൊഫൈൽ ഇവിടെ നൽകുന്നത് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. കൂടാതെ ഓരോ റഫറൻസ് നൽകണമെന്നതും, അവരെ വിളിച്ച് ഇയാളെ അറിയുമോ എന്നന്വേഷിക്കുന്നതും ബെത്-ലെഹം പ്രൊഫൈൽ വെരിഫിക്കേഷന്റെ ഭാഗമാണ്. തട്ടിപ്പു പ്രൊഫൈലുകൾ കടന്നു കൂടുന്നത് ഒഴിവാക്കാൻ ഇത് അത്യാവശ്യമാണ്. ഇതിനു ശേഷം മാത്രമേ ഓരോ പ്രൊഫൈലും വെബ്- സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയുള്ളു എന്നതാണ് ബെത്-ലെഹമിലെ നടപടിക്രമം.
പ്രൊഫൈലുകൾ തിരഞ്ഞ് നോക്കി പ്രഥമദൃഷ്ട്യാ ഇഷ്ടപ്പെട്ടവർക്ക് സെറ്റ് വഴി പ്രൊപ്പോസൽ അയക്കുന്നു. ഏതെങ്കിലും പരസ്പരം ഇഷ്ടപ്പെട്ടാൽ, ചെറുക്കനും പെണ്ണും നേരിട്ട് സംസാരിച്ച് മനസ്സിലാക്കുന്ന രീതി ഇന്ന് സർവ്വസാധാരണമാണ്. ഇത് പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ വളരെ നിർണ്ണായക പങ്കുവഹിക്കുന്നുമുണ്ട്.
എന്നാൽ, ഇത്തരത്തിലുള്ള ആശയവിനിമയം പരസ്പരം മനസ്സിലാക്കാനുള്ള ഒരു നല്ല അവസരമാണെങ്കിലും, ഇത് അതിരുകളില്ലാത്ത ഡേറ്റിംഗ് (Unlimited Dating)ആയി മാറരുത്. മറിച്ച്, ജീവിതകാലം മുഴുവൻ ഒന്നിച്ച് ജീവിക്കാൻ സാധിക്കുമോ എന്ന് വിലയിരുത്താനുള്ള നിശ്ചിത ലക്ഷ്യത്തോടെയുള്ള ഒരു പ്രക്രിയയാണിത്. പരമ്പരാഗത വിവാഹാലോചനകളുടെ പവിത്രതയും മര്യാദയും ഒട്ടും ചോർന്നുപോകാതെ, ഈ ഘട്ടത്തെ എങ്ങനെ ആരോഗ്യകരമായി മുന്നോട്ട് കൊണ്ടുപോകാമെന്ന് നോക്കാം. കുടുംബങ്ങളും വിവാഹാർത്ഥികളും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
1. ലക്ഷ്യം വ്യക്തമായിരിക്കണം:
ലക്ഷ്യം വിവാഹം ആണ്, കാഷ്വൽ ഡേറ്റിംഗ് അല്ല.
ഔദ്യോഗികമായി വിവാഹം ഉറപ്പിക്കുന്നതിന് മുൻപുള്ള സംസാരം, പരസ്പരമുള്ള ജീവിതലക്ഷ്യങ്ങൾ, കരിയർ, ആത്മീയ ചിന്തകൾ, മൂല്യങ്ങൾ എന്നിവ ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ളതാണ്. ഇതൊരു സാധാരണ ഡേറ്റിംഗ് ആയി കാണരുത്. ഒരു നിശ്ചിത ലക്ഷ്യമില്ലാതെ ഈ ഘട്ടം നീണ്ടുപോകാൻ അനുവദിക്കാതെ, പങ്കാളിയെ തിരഞ്ഞെടുക്കുക എന്ന ഗൗരവത്തോടെയുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ മാതാപിതാക്കൾ മക്കളെ ഉപദേശിക്കേണ്ടതുണ്ട്.
2. കൃത്യമായൊരു സമയപരിധി നിശ്ചയിക്കുക
ഒരു തീരുമാനവുമില്ലാതെ മാസങ്ങളോളം സംസാരിച്ചു നടക്കുന്നത് മാനസികമായ ബുദ്ധിമുട്ടുകൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമാകും.
അതിനാൽ, സംസാരിച്ച് ഒരു തീരുമാനമെടുക്കാൻ രണ്ട് കുടുംബങ്ങളും ചേർന്ന് മാന്യമായ ഒരു സമയപരിധി (ഉദാഹരണത്തിന്, കുറച്ചു ആഴ്ചകൾ മുതൽ പരമാവധി രണ്ട് മാസം വരെ) നിശ്ചയിക്കുന്നത് നന്നായിരിക്കും.
ഇത് ആശയവിനിമയത്തിന് ഒരു ഗൗരവം നൽകുകയും, ആലോചന മുന്നോട്ട് പോയില്ലെങ്കിൽ ഉണ്ടാകാനിടയുള്ള മാനസികവിഷമങ്ങളിൽ നിന്ന് ഇരുവർക്കും സംരക്ഷണം നൽകുകയും ചെയ്യും.
3. കുടുംബത്തിന്റെ പങ്കും സുതാര്യതയും ഉറപ്പാക്കുക
നേരിട്ട് സംസാരിക്കുന്നു എന്നതിനർത്ഥം മാതാപിതാക്കളെ പൂർണ്ണമായി ഒഴിവാക്കുന്നു എന്നല്ല. പരസ്പരം സംസാരിക്കുമ്പോൾ അവരുടെ സ്വകാര്യതയെ മാനിക്കാമെങ്കിലും, തങ്ങളുടെ ചിന്തകളും തീരുമാനങ്ങളും മക്കൾ മാതാപിതാക്കളെ കൃത്യമായി അറിയിക്കണം. മക്കളുടെ ആശയവിനിമയത്തെക്കുറിച്ച് മാതാപിതാക്കൾക്ക് നല്ല ധാരണയുണ്ടാകുന്നത് തെറ്റിദ്ധാരണകൾ ഒഴിവാക്കാനും, ആലോചന അനാവശ്യമായി നീണ്ടുപോകാതെ, ഉചിതമായ സമയത്ത് വിവാഹത്തിലേക്ക് എത്തിക്കുന്ന, നല്ലരീതിയിൽ അവസാനിപ്പിക്കാനും സഹായിക്കും.
4. എന്തു കാണണം? എന്തു സംസാരിക്കണം?.
ആർക്കും ആരേയും പൂർണ്ണമായി മനസ്സിലാക്കാൻ ഒരിക്കലും സാധിക്കില്ല. മനസ്സിലാക്കാൻ കൊള്ളാവുന്ന ആളാണോ ഇത് എന്നും. ഇയാളുടെ ഹൃദയത്തെ സ്വന്തം ഹൃദയം കൊണ്ട് കാണാൻ കഴിയുമോ എന്നുമാണ് പരസ്പരം ശ്രദ്ധിക്കേണ്ടത്.
മരിക്കുന്നതു വരെ ഇയാളോടൊപ്പം ജീവിക്കാൻ തയ്യാറാണെന്നു സ്വന്തം ഹൃദയം പറഞ്ഞാൽ, മറ്റേയാൾക്കും അങ്ങിനെ തോന്നുണ്ടോ എന്നു ചോദിക്കാം. രണ്ടാൾക്കും ഒരേ പോലെ തോന്നിയാൽ വിവാഹത്തിനു സമ്മതം പറയാം, എന്നാണ് എന്റെ അഭിപ്രായം.
5. അതിരുകളും മാന്യതയും പാലിക്കുക
ഫോൺ കോളുകളിലൂടെയോ, മെസ്സേജുകളിലൂടെയോ, നേരിട്ടുള്ള കൂടിക്കാഴ്ചകളിലൂടെയോ സംസാരിക്കുമ്പോൾ പരസ്പര ബഹുമാനവും മാന്യതയും സ്വകാര്യതയും കാത്തുസൂക്ഷിക്കാൻ രണ്ട് പേരും ശ്രദ്ധിക്കണം.
സംഭാഷണങ്ങൾ എപ്പോഴും കുടുംബത്തിന്റെ മൂല്യങ്ങൾക്ക് ചേർന്നതായിരിക്കണം. ഇതൊരു വിശുദ്ധമായ ബന്ധത്തിലേക്കുള്ള ആദ്യപടിയാണെന്ന തിരിച്ചറിവ്, ആവശ്യമായ വൈകാരികവും ധാർമ്മികവുമായ അതിരുകൾ പാലിക്കാൻ അവരെ സഹായിക്കും.
6. ആലോചന വേണ്ടെന്നു വെക്കുകയാണെങ്കിൽ മാന്യമായ രീതിയിൽ അറിയിക്കുക.
എല്ലാ ആലോചനകളും വിവാഹത്തിൽ കലാശിക്കണം എന്നില്ല. സംസാരിച്ചതിൽ നിന്നും പൊരുത്തപ്പെടാൻ കഴിയില്ലെന്ന് ബോധ്യമായാൽ, ആ തീരുമാനം എത്രയും വേഗം സത്യസന്ധമായും മാന്യമായും മറ്റേ കക്ഷിയെ അറിയിക്കണം. ആദ്യഘട്ടം മുതൽ കുടുംബങ്ങൾ ഒപ്പമുള്ളതുകൊണ്ട് തന്നെ, ഈയൊരു വേർപിരിയൽ യാതൊരുവിധ പിണക്കങ്ങൾക്കും ഇടവരുത്താതെ വളരെ പക്വതയോടെ കൈകാര്യം ചെയ്യാൻ സാധിക്കും.
7. പവിത്രത കാത്തുസൂക്ഷിക്കുക, വൈകാരിക അതിരുകൾ പാലിക്കുക
പരസ്പരം സംസാരിക്കുന്നത് മാനസികവും ബൗദ്ധികവുമായ പൊരുത്തം മനസ്സിലാക്കാൻ സഹായിക്കുമെങ്കിലും, ഔദ്യോഗികമായി വിവാഹം ഉറപ്പിക്കുന്നതുവരെ ശാരീരികമായ അതിരുകൾ (Physical Boundaries)കർശനമായി പാലിക്കേണ്ടത് അനിവാര്യമാണ്. ഒരു അന്തിമ തീരുമാനമാകുന്നതിന് മുൻപ് ശാരീരിക ബന്ധങ്ങളിലേക്ക് കടക്കുന്നത് വ്യക്തിപരമായ വിലയിരുത്തലുകളെ സ്വാധീനിക്കുകയും, വൈകാരികമായ അമിത അറ്റാച്ച്മെന്റിലേക്ക് നയിക്കുകയും ചെയ്യും. പൊരുത്തക്കേടുകൾ കാരണം പിന്നീട് ഈ ആലോചന വേണ്ടെന്നുവെക്കേണ്ടി വന്നാൽ, ഇത്തരം അതിർവരമ്പുകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ മാനസികവിഷമങ്ങൾക്കും കുടുംബങ്ങൾ തമ്മിലുള്ള വലിയ പ്രശ്നങ്ങൾക്കും കാരണമാകും.
ശാരീരികമായ പവിത്രത വിവാഹബന്ധത്തിലേക്ക് മാത്രമായി കാത്തുസൂക്ഷിക്കുക എന്നത് പരമ്പരാഗത വിവാഹാലോചനകളുടെ ഏറ്റവും വലിയ മാന്യതയാണ്.
മറക്കരുത് സ്വാതന്ത്ര്യം എപ്പോഴും പരിധികൾക്കുള്ളിൽ ആയിരിക്കണം, അതു പരിമിതിയല്ല സുരക്ഷയാണ്. പരിധികൾ അവഗണിച്ചാൽ അതിന്റെ ഭവിഷ്യത്തുകൾ നിങ്ങളുടെ വേണ്ടപ്പെട്ടവരും കൂടി അനുഭവിക്കേണ്ടി വരും.
മാതാപിതാക്കളുടെ അറിവും മാർഗ്ഗനിർദ്ദേശവും മക്കളുടെ സജീവമായ പങ്കാളിത്തവും ഒത്തുചേരുമ്പോൾ മാത്രമേ, നമ്മുടെ വിവാഹ പാരമ്പര്യത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാനും, നമ്മുടെ മക്കൾക്ക് സന്തോഷകരമായ ഒരു ദാമ്പത്യജീവിതം ഉറപ്പാക്കാനും സാധിക്കുകയുള്ളൂ.
സസ്നേഹം ജോർജ്ജ് കാടങ്കാവിൽ
ഡയറക്ടർ ബെത്-ലെഹം മാട്രിമോണിയൽ
സ്വാതന്ത്ര്യം അതിരു കടന്നാലോ?
https://www.bethlehemmatrimonial.com/editorials/story-308