Expensive wedding Vs Economic wedding

ആഡംഭര വിവാഹങ്ങളും, അതിന്‍റെ സാമ്പത്തിക ബാദ്ധ്യതകളും, വിവാഹ വേദിയില്‍ വധൂവരന്മാര്‍ ചെയ്യേണ്ടി വരുന്ന പ്രകടനങ്ങളും അഭ്യാസങ്ങളും മറ്റും പല യുവതീയുവാക്കള്‍ക്കും വിവാഹ ഭയത്തിനു കാരണമാകുന്നു എന്ന, എന്‍റെ ഒരു ലേഖനത്തിന്‍റെ മറുവശത്തെക്കുറിച്ച്, ഒരു സുഹൃത്ത് എന്നെ വിളിച്ച് സംസാരിച്ചു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, 
ആഡംഭര വിവാഹങ്ങള്‍ നാടിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നുവത്രെ. 

മാത്രമല്ല മക്കളുടെ വിവാഹം ചെറുതല്ലാത്ത ഒരു ഉത്തരവാദിത്വമായി നിലനില്‍ക്കുതാണ് സമൂഹത്തിന്‍റെ കെട്ടുറപ്പിന് നല്ലത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹകരണം നമുക്ക് ആവശ്യമുണ്ട് എന്ന ബോദ്ധ്യത്തില്‍, ചുറ്റുമുള്ളവരോടു നല്ല ബന്ധം പുലര്‍ത്തുവാനും, സ്നേഹത്തില്‍ പെരുമാറാനും ഇത്തരം ഉത്തരവാദിത്വങ്ങള്‍ ആവശ്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. എന്‍റെ കാഴ്ചപ്പാടില്‍ നിന്നും വ്യത്യസ്തമായ ഈ അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍, Expensive wedding vs Economic wedding എതിനെക്കുറിച്ച്, അനുഭവസ്ഥരുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ്, ഒരു പങ്കാളിത്ത ശൈലിയില്‍, വ്യക്തമായ ഒരു നിര്‍വ്വചനം ലഭിക്കണം എന്നുദ്ദേശിച്ച്, ഈ വിഷയം ബെത്-ലെഹം വൈവാഹിക സംഗമത്തിലെ ഗ്രൂപ്പു ഡിസ്കഷനില്‍ ചര്‍ച്ച ചെയ്തു.

വളരെ ഉത്സാഹത്തില്‍ എല്ലാവരും ഇതേക്കുറിച്ച് സംസാരിച്ചു. അവനവന്‍റെയും കുടുംബത്തിന്‍റെയും, നിലയ്ക്കും വിലയ്ക്കും യോജിച്ച വിധത്തില്‍ വിവാഹം നടത്താം, എതായിരുന്നു ചര്‍ച്ചയില്‍ തര്‍ക്കങ്ങളൊന്നുമില്ലാതെ പൊതുവെ ഉരുത്തിരിഞ്ഞു വന്ന അഭിപ്രായം. Economic wedding എന്നു പറയുതിനേക്കാള്‍ Intimate wedding എന്ന കാഴ്ച്ചപ്പാടാണ് ഗ്രൂപ്പുകള്‍ എല്ലാം ഐക്യകണ്ഠേന പിന്തുണച്ചത്. 

ചര്‍ച്ച, പങ്കെടുത്തവര്‍ക്കെല്ലാം ഹൃദ്യമായ ഒരനുഭവമായിരുന്നു. എങ്കിലും വിഷയത്തെക്കുറിച്ചു, വ്യക്തമായ ഒരു 
നിര്‍വചനം ഇനിയും ആയില്ലല്ലോ എന്നു ചിന്തിച്ചിരിക്കേ, ഇതിലെ ചില സാമ്പത്തിക വശങ്ങള്‍ യുക്തിപൂര്‍വ്വം 
വിശകലനം ചെയ്തു കൊണ്ട്, ഒരു കാന്‍ഡിഡേറ്റ് ഒരു ലേഖനം തയ്യാറാക്കി വാട്സാപ്പില്‍ അയച്ചു തന്നു. 

എത്ര ശ്രമിച്ചിട്ടും എനിക്കു നിര്‍വ്വചിക്കാന്‍ സാധിക്കാതിരുന്ന ചില കാര്യങ്ങള്‍, വളരെ ഭംഗിയായി അതില്‍ 
എഴുതിയിരുന്നു. വിവാഹത്തിനു പണം ചിലവ് ചെയ്യുന്നതിന്‍റെയും, ചിലവു ചുരുക്കുതിന്നന്‍റെയും, Economic Impact വസ്തുനിഷ്ഠമായി വിവരിച്ചിരിക്കു, How well do expensive weddings help the economy? By Jeeson Jolly.  എന്ന ആ ലേഖനം അടുത്ത പേജില്‍പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏല്ലാവരും വായിക്കുമല്ലോ.

നിങ്ങളുടെ വെഡിംഗ് ബജറ്റ് തീരുമാനിക്കുമ്പോള്‍, നിങ്ങള്‍ തീര്‍ച്ചയായും ഇതു കൂടി വായിച്ചിരിക്കണം.

പ്രിയ വിവാഹാര്‍ത്ഥികളെ, വിവാഹസംബന്ധമായ വിഷയങ്ങളെക്കുറിച്ച് നിങ്ങള്‍ക്കുള്ള ഉള്‍ക്കാഴ്ചകള്‍ അയച്ചു തന്നാല്‍, പ്രസക്തമായവ ബെത്-ലെഹം മാസികയില്‍ ഉള്‍പ്പെടുത്തുന്നതാണ്. 


How well do expensive weddings help the economy?

Share this Story