ജീവിതത്തില്‍ ഏതെങ്കിലും തടസ്സങ്ങള്‍ നേരിടുമ്പോള്‍, അത് മറികടന്ന് മുന്നേറുവാന്‍ മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് ജീവിതപങ്കാളികള്‍ക്ക്, ചില കഴിവുകള്‍ അത്യാവശ്യമാണ്.
മറ്റെന്തൊക്കെ മെച്ചങ്ങള്‍ ഉണ്ടങ്കിലും, എത്രയൊക്കെ വിദ്യാഭ്യാസ യോഗ്യതകളുണ്ടെങ്കിലും, ഏതൊരു വ്യക്തിക്കും ഈ കഴിവുകള്‍ വേണ്ടത്രയില്ലെങ്കില്‍, പ്രശ്നങ്ങള്‍ നേരിടുമ്പോള്‍, അയാളുടെ ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ സംഭവിക്കും.
ഈ കഴിവുകള്‍ പഠിച്ചു മനസ്സിലാക്കി പരിശീലിച്ചു നേടിയെടുത്താല്‍, കുടുംബത്തിലും തൊഴില്‍ രംഗത്തും
നിങ്ങള്‍ കൂടുതല്‍ ശോഭിക്കും. ബോധപൂര്‍വ്വം പഠിച്ചു പരിശീലിച്ചു നേടിയെടുക്കേണ്ട കഴിവുകളാണ് ഇതോരോന്നും. പരിശീലിക്കും തോറും നിങ്ങള്‍ വളര്‍ന്നു മെച്ചപ്പെട്ടു കൊണ്ടേയിരിക്കും. 
1. Communication skills - ആശയവിനിമയ കഴിവ്: കുടുംബത്തിലെ തെറ്റിദ്ധാരണകളും, പൊട്ടിത്തറികളും, വഴക്കുകളും സംഭവിക്കുന്നത്, മിക്കപ്പോഴും ആശയവിനിമയത്തിലെ പോരായ്മകള്‍ കൊണ്ടാണ്.
നിങ്ങളുടെ ചിന്തകളും വികാരങ്ങളും, ഉചിതമായ സമയത്ത്, മാന്യമായ ഭാഷയില്‍, കൂടെയുള്ളവര്‍ക്ക് കാര്യം വ്യക്തമാകും വിധം, പ്രകോപനം ഒഴിവാക്കി പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുുണ്ടോ ?.
കൂടെയുള്ളവരെ സജീവമായി സശ്രദ്ധം കേട്ട്, അവരുടെ ആശയം, അവരുദ്ദേശിച്ച അര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കി, പ്രായോഗികവും, പ്രസക്തവുമായ നിഗമനങ്ങളിലെത്താനും, ഉചിതമായി പ്രതികരിക്കാനും നിങ്ങള്‍ക്ക് സാധിക്കണം.
2. Conflict resolution skills - തര്‍ക്കം പരിഹരിക്കാനുള്ള കഴിവ്: ഏത് കുടുംബ സാഹചര്യത്തിലും പൊരുത്തക്കേടുകള്‍ സ്വാഭാവികമാണ്. പൊരുത്തക്കേടുകള്‍ സമാധാനപരമായും മാന്യമായും പരിഹരിക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം.
3. Time management skills - സമയ ക്രമീകരണ കഴിവ്: തൊഴില്‍-കുടുംബ പ്രതിബദ്ധതകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ആരോഗ്യകരമായ തൊഴില്‍-കുടുംബ ബാലന്‍സ് നിലനിര്‍ത്തുന്നതിന്, സമയം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടായിരിക്കണം.
4. Problem solving skills - പ്രശ്നപരിഹാര കഴിവ്: ജീവിതം പ്രവചനാതീതമാണ്, അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ പ്രശ്നങ്ങള്‍ ഉടലെടുക്കും. അസ്വസ്ഥത പ്രകടിപ്പിക്കാതെ, കുടുംബാംഗങ്ങളെ ഒത്തൊരുമിപ്പിച്ച്, പ്രശ്നം മറികടക്കാന്‍ നിങ്ങള്‍ക്ക് പ്രാപ്തി വേണം.
5. Empathy - സഹാനുഭൂതി: കുടുംബാംഗങ്ങളുടെ കഴിവുകളെയും, നേട്ടങ്ങളെയും, മനസ്സിലാക്കി, ഇടയ്ക്കിടെ അവരെ അഭിനന്ദിക്കണം. പ്രതിസന്ധികളിലും, വിഷമങ്ങളിലും അവരെ ആശ്വസിപ്പിക്കണം. അവതരണം ചെയ്യാന്‍ അവരോട് ഒപ്പം നിന്ന് അവരെ പ്രോത്സാഹിപ്പിക്കണം. അതിന് നിങ്ങള്‍ക്ക് അവശ്യം വേണ്ട ഒരു സ്വഭാവഗുണമാണ് സഹാനുഭൂതി.
6. Flexibility and Adaptability - വഴക്കവും പൊരുത്തപ്പെടലും: മാറ്റങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ്. കുടുംബാംഗങ്ങളുടെ പ്രത്യേകതകള്‍ക്കനുസരിച്ച് തങ്ങളുടെ നിലപാടുകളിലും ഉചിതമായ മാറ്റങ്ങള്‍ വരുത്തി കുടുംബത്തില്‍ സ്വസ്ഥത നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് വഴക്കം വേണം.
7. Personal Responsibility - വ്യക്തിപരമായ ഉത്തരവാദിത്തം: സ്വന്തം ഉപജീവന മാര്‍ഗ്ഗത്തോട് സ്വയം തൃപ്തി ഉണ്ടായിരിക്കണം. സ്വന്തം ചെയ്തികളുടെ ഉത്തരവാദിത്വം, ഒഴിഞ്ഞുമാറാതെ ഏറ്റെടുക്കാനും, അതിന്‍റെ ഭവിഷ്യത്ത് നേരിടാനും ഉള്ള ആര്‍ജ്ജവം നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം.
-- 0 0 0 --
ഫലപ്രദമായ ഒരു കുടുംബ ജീവിതത്തിന് ആവശ്യമായ വളരെ പ്രധാനപ്പെട്ട ജീവിത നൈപുണ്യങ്ങളില്‍ ചിലത് ആണ് ഇവിടെ വിവരിച്ചിരിക്കുന്നത്.
പക്ഷേ ഒരു ജീവിത പങ്കാളിയെ തിരയുമ്പോള്‍ അവരില്‍ ഈ കഴിവുകള്‍ എത്രമാത്രം ഉണ്ട് എന്ന്കണ്ടെത്താന്‍, നമ്മുടെ കുട്ടികള്‍ക്ക് അവസരം ലഭിക്കാറുണ്ടോ?
ബെത് ലെഹം അംഗങ്ങളായ അനേകം യുവതീ യുവാക്കളോടും അവരുടെ മാതാപിതാക്കളോടും സജീവമായി സംവദിക്കുന്ന 294 വൈവാഹിക സംഗമങ്ങളാണ് മുപ്പതു വര്‍ഷങ്ങള്‍ക്കിടയില്‍ ബെത് ലെഹം ഇതുവരെ നടത്തിയിരിക്കുന്നത്.
ഇതിലെ അനുഭവ സമ്പത്തിന്‍റെ വെളിച്ചത്തില്‍ വിവാഹാര്‍ത്ഥികളില്‍ ഈ കഴിവുകള്‍ സ്വയം വളര്‍ത്താനും, ഇടപെടുവരുടെ സ്വഭാവ വിശേഷങ്ങള്‍ നിരീക്ഷിച്ചു മനസ്സിലാക്കാനും, വിലയിരുത്താനും ഉചിതമായി ഇടപെടാനും പരിശീലിപ്പിക്കുന്ന "ട്രാന്‍സാക്ഷണല്‍ അനാലിസിസ്സ് & ടീം ബില്‍ഡിംഗ് ശില്പശാലകളും" ബെത് ലെഹം നടത്തി വരുന്നു.
ഇതിലെ വിഷയങ്ങള്‍ രസകരമായ കഥകളിലൂടെ വിവരിക്കുന്ന
"മിന്നു കെട്ടിന്‍റെ പണിപ്പുരയില്‍",
"തിയറി ഓഫ് മാര്യേജ് അലയന്‍സ്",
"സഹജീവികളുടെ സ്വഭാവ വിശേഷങ്ങള്‍" എന്നി മൂന്നു ഗ്രന്ഥങ്ങളും, നിരവധി ഓഡിയോ ബുക്കുകളും കൈപ്പുസ്തകങ്ങളും ബെത് ലെഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'ബെത് ലെഹംകാന്‍ഡിഡേറ്റ്സ് മീറ്റ്'
വിവാഹാര്‍ത്ഥികള്‍ക്ക് ഒരു പെണ്ണുകാണലിന്‍റെ ഫോര്‍മാലിറ്റികളില്ലാതെ പരസ്പരം നേരില്‍ കണാനും, സംസാരിക്കാനും സാധിക്കുന്നു ഇവിടെ.
കൂടാതെ ഗ്രൂപ്പു ചര്‍ച്ചകളിലൂടെ തങ്ങളേപ്പോലെയുള്ള നിരവധി യുവതീയുവാക്കളുടെയും മാതാപിതാക്കളുടെയും, മനോഭാവങ്ങളും പെരുമാറ്റവും നേരിട്ടു മനസ്സിലാക്കാനും വിലയിരുത്താനും, സ്വന്തം കാര്യത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനും സാധിക്കുന്നു.
എന്താണ് വൈവാഹിക സംഗമം
വിവാഹം അന്വേഷിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഇന്‍ഫോര്‍മലായി പരസ്പരം കാണാനും പരിചയപ്പെടാനും വിവാഹം സംബന്ധിച്ചുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും, മറ്റു വിവാഹാര്‍ത്ഥികളെ കണ്ടുമുട്ടാനും, പരിചയപ്പെടാനുമുള്ള ഒരു സംവിധാനമാണ് ബെത് ലെഹം വൈവാഹിക സംഗമം.
പങ്കെടുക്കുന്ന വിവാഹാര്‍ത്ഥികളുടെ പ്രൊഫൈല്‍ ഞങ്ങള്‍ സദസ്സിന് പരിചയപ്പെടുത്തുന്നു. പ്രൊഫൈല്‍ വിവരങ്ങള്‍ ശ്രദ്ധിച്ച് താല്പര്യം തോന്നുവരുമായി നേരിട്ട് സംസാരിക്കാന്‍ അവസരം ലഭിക്കും.
കാന്‍ഡിഡേറ്റ്സിനു വേണ്ടി മാത്രമായുള്ള ഗ്രൂപ്പ് ഡിസ്കഷന്‍ സംഗമത്തിലെ മറ്റൊരു പ്രത്യേകതയാണ്. വിവാഹാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കാഴ്ചപ്പാടുകളും നിലപാടുകളും അറിയിക്കാനും, കൂടെയുള്ളവരുടെയും അവനവന്‍റെ തന്നെയും പെരുമാറ്റം വിലയിരുത്തി തീരുമാനങ്ങളെടുക്കാന്‍ വളരെ ഉപകാരപ്പെടുന്ന ഒരു അവസരമാണിത്.
പെണ്ണു കാണലിനായി പല വീടുകളില്‍ പോകുന്ന വിഷമം ആണ്‍കുട്ടികള്‍ക്കും, ഓരോരുത്തരെ കാണാനായി ഒരുങ്ങി കാത്തിരിക്കുന്ന വിഷമം പെണ്‍കുട്ടികള്‍ക്കും സംഗമത്തിലൂടെ ഒഴിവായിക്കിട്ടുന്നു.
പ്രവേശനം ബെത് ലെഹം വെബ്സൈറ്റില്‍? രജിസ്റ്റര്‍ ചെയ്ത് വെരിഫിക്കേഷന്‍ കഴിഞ്ഞിട്ടുള്ള അംഗങ്ങള്‍ക്കുമാത്രമാണ്. സ്വന്തം പ്രൊഫൈലില്‍ ലോഗ് ഇന്‍ ചെയ്ത് ബുക്ക് ചെയ്യാം.
സസ്നേഹം
ജോര്‍ജ്ജ് കാടങ്കാവില്‍