ബെത്‌ലെഹം വൈവാഹിക സംഗമത്തിൽ റിക്കോർഡ് പങ്കാളിത്തം

265 -ാമത് ബെത്‌ലെഹം വൈവാഹിക സംഗമം എറണാകുളത്ത് പാലാരിവട്ടം ഹോട്ടൽ റിനൈയിൽ വെച്ച് 2018 ജൂലൈ 29 ഞായറാഴ്ച 10 മണി മുതൽ വളരെ ഫലപ്രദമായി നടന്നു.

മൊത്തം 75 പ്രൊഫൈലുകൾ സംഗമത്തിൽ രജിസ്റ്റർ ചെയ്തതിൽ 53 പ്രൊഫൈലിലും വിവാഹാർത്ഥികളുടെ നേരിട്ടുള്ള പങ്കാളിത്തം കൊണ്ട്, ഏറ്റം വർണ്ണശബളവും, ഏറെ പ്രയോജനപ്രദവും ആയിത്തീർന്നു. ഒരു ദിവസം 44 പെണ്ണുകാണൽ നടക്കുന്നതിന് തുല്യമായ ചടങ്ങായി മാറി ഇത്തവണത്തെ സംഗമം.

വിവാഹാർത്ഥികളുടെ സെൽഫ് ഇൻട്രൊഡക്ഷനും, ഗ്രൂപ്പ് ചർച്ചകളും വളരെ ഉത്സാഹഭരിതമായിരുന്നു. ഇത് അവർക്ക് വളരെ സ്വാഭാവികമായി, സ്വയം പ്രകടിപ്പിക്കാനും, പരസ്പരം വിലയിരുത്താനും സാധിച്ച ഉത്തമ അവസരങ്ങളായി.

സംഗമത്തിൽ പങ്കെടുത്ത എല്ലാ വിവാഹാർത്ഥികൾക്കും, മാതാപിതാക്കൾക്കും ബെത്‌ലെഹമിന്റെ ഹൃദയം നിറഞ്ഞ നന്ദി. നല്ല ഒരു കുടുംബ ബന്ധം കണ്ടെത്താൻ സർവ്വേശ്വരൻ ഇതുവഴി ഇവർക്ക് ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ഏറ്റവും മികച്ച ദൃശ്യ ശ്രാവ്യ സജ്ജീകരണങ്ങൾ ഒരുക്കി തന്ന ഗ്രീൻമിഡിയ ടീമിനും, നാവിൽ കൊതിയൂറുന്ന വിഭവസമൃദ്ധമായ ഭക്ഷണവും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയ ഹോട്ടൽ റിനൈ കൊച്ചി ടീമിനും നന്ദി അറിയിക്കുന്നു.

പ്രോത്സാഹനവുമായി എത്തിയ ബ്ളെസ്സ് റിട്ടയർമെന്റ് ലിവിംഗിലെ എന്റെ പ്രിയപ്പെട്ടവർക്കും, കഠിനാദ്ധ്വാനം ചെയ്ത ബെത്‌ലെഹം ടീമിനും, മറ്റെല്ലാ അഭ്യുദയകാംക്ഷികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു.

- ജോർജ്ജ് കാടൻകാവിൽ