Back to articles

തൊലിയുടെ നിറം!

December 01, 2008

എന്റെ അനുഭവത്തിൽ വിവാഹം അന്വേഷിക്കുന്ന എല്ലാവരുടെയും തന്നെ ഒരു പ്രധാന നോട്ടം തൊലിയുടെ നിറത്തിലാണ്.  അതും വേണം, ഇതും വേണം, പിന്നെ നല്ല വെളുത്തതും ആയിരിക്കണം -  എന്ന് വാശി പിടിക്കുന്നവർ ഒരുപിടിയുണ്ട്.

എന്റെ കൊച്ച് വെളുത്തതല്ല എന്നു പറഞ്ഞു വിഷമിക്കുന്ന ഒത്തിരി ഒത്തിരി അമ്മമാരുടെ സങ്കടം വീണ്ടും വീണ്ടും കേട്ടിട്ടാണ് ഞാനിപ്പോഴിത് പറയുന്നത്. എല്ലാവരും വെളുത്ത പെണ്ണിനെയും വെളുത്ത ചെറുക്കനെയും മാത്രമാണ് വിവാഹം ചെയ്യുന്നതെങ്കിൽ നാട്ടിൽ വിവാഹം എന്നത് ഒരു അപൂർവ്വ സംഭവം  ആയിപ്പോകണമല്ലോ. പക്ഷേ അതു സംഭവിക്കുന്നില്ല. ധാരാളം വിവാഹങ്ങൾ നമുക്കു ചുറ്റും നടക്കുന്നുണ്ട്. എന്നു വെച്ചാൽ, ആദ്യം വാശി പിടിച്ച് അന്വേഷിച്ച് നോക്കുമെങ്കിലും, കാര്യങ്ങൾ നടക്കാതാകുമ്പോൾ വിട്ടുവീഴ്ച ചെയ്യും. പക്ഷേ ഈ ഇച്ഛാഭംഗം, ഇഷ്ടക്കേടായി മനസ്സിൽ കിടന്ന്, അതൃപ്തിയായി പുറത്തു വരും, പങ്കാളികളിൽ ഒരാൾക്കെങ്കിലും തക്കതായ വകതിരിവ് ഇല്ലാതെ പോയാൽ, കുടുംബ കലഹമായി മാറും.

നമ്മുടെ കയ്യിലുള്ളത് നല്ലതല്ല എന്ന തോന്നലാണ്, എല്ലാ അതൃപ്തികളുടെയും കാരണം.  എന്താണ് നല്ലത് എന്നു കണ്ടെത്താൻ ആദ്യം നമ്മൾ പഠിക്കണം, നമ്മുടെ മക്കളെ അത് പഠിപ്പിക്കുകയും വേണം. കറുത്ത പെണ്ണും വെളുത്ത ചെറുക്കനും ചേർന്നാൽ വെളുത്ത കൊച്ചുണ്ടാകും എന്ന് എന്തെങ്കിലും തീർച്ചയുണ്ടോ. തൊലിയുടെ നിറത്തിലല്ല സൌന്ദര്യം, ഊഷ്മളമായ ഹൃദയങ്ങളുടെ ഐക്യത്തിലാണ് സൌന്ദര്യം, സ്വഭാവങ്ങളുടെ സവിശേഷതകളിലാണ് സൌന്ദര്യം.

വെളുത്ത തൊലിയാണ് മെച്ചമെന്നും, വെളുത്തവരാണ് യോഗ്യരെന്നും അവകാശപ്പെട്ട് ലോകം അടക്കിവാണ ഒരു രാഷ്ട്രത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു കറുത്ത മനുഷ്യൻ ഇങ്ങനെ പ്രസംഗിച്ചു -

''I have a dream that my children will, one day live in a nation, where they will not be judged by the color of their skin, but by the content of their character.''

മനസ്സു നൊന്ത് പ്രതികരിച്ച മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആ സ്വപ്നം യാഥാർത്ഥ്യമായത് ലോകം മുഴുവൻ ആവേശത്തോടെ കണ്ടു.

Friends, Is it not the time for us also to dream that, our children will  acquire the wisdom to chose their life partner not be judged by the color of their skin, But by the content of their character and by the warmth of their hearts.

This will happen, only when we stop commenting on the color of our children. Instead, show them the greatness of our character.

പ്രിയപ്പെട്ടവരേ, നമ്മുടെ മക്കൾക്ക് തൊലിയുടെ നിറത്തിനപ്പുറം, സ്വഭാവത്തിന്റെ  സവിശേഷതകളും, ഹൃദയത്തിന്റെ ഊഷ്മളതയും നോക്കി പങ്കാളിയെ മനസ്സിലാക്കാനുള്ള വിവേകം ലഭിക്കും എന്ന് നമുക്കും സ്വപ്നം കാണാം അതിന് അമ്മമാർക്ക് മുൻകൈ എടുക്കാൻ കഴിയും. ജനിച്ചു വീഴുമ്പോൾ മുതൽ കുഞ്ഞിന്റെ  നിറത്തെ വിമർശിക്കുന്ന നമ്മുടെ സ്വഭാവം നമ്മൾ നിർത്തണം.

തൊലിനിറം വെച്ച് മനുഷ്യനെ വിലയിരുത്തുന്ന പരാമർശങ്ങളും, പരസ്യങ്ങളും, അത് എത്ര ആകർഷകമായിരുന്നാലും, അതാരുടെ ഭാഗത്തുനിന്നായാലും, നിരുത്സാഹപ്പെടുത്തണം. മനസ്സുവെച്ചാൽ ഏതു മാറ്റവും നമുക്കും സാധിക്കും.

George Kadankavil - December  2008

What is Profile ID?
CHAT WITH US !
+91 9747493248